Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ സദാചാരപോലീസ് യുവതിയെ മര്‍ദ്ധിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു

HIGHLIGHTS : കേസെടുക്കുന്നത് ഒരു വര്‍ഷത്തിന് ശേഷം

കേസെടുക്കുന്നത് ഒരു വര്‍ഷത്തിന് ശേഷം

മദ്യഷാപ്പില്‍ ക്യൂ നിന്നെന്നാരോപിച്ചായിരുന്നു ഭാര്യയേയും ഭര്‍ത്താവിനെയും ആക്രമിച്ചത്.

sameeksha-malabarinews

പരപ്പനങ്ങാടി:  പരപ്പനങ്ങാടി ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷാപ്പിലെ ക്യൂവില്‍ ഉണ്ടായിരുന്ന ഭര്‍ത്താവിനൊപ്പം നിന്നുവെന്ന കുറ്റമാരോപിച്ച് യുവതിയെ ഒരു വിഭാഗം ആളുകള്‍ ക്രൂരമായി മര്‍ദ്ധിച്ച സംഭവത്തില്‍ ഒരു വര്‍ഷത്തിന് ശേഷം പോലീസ് കേസെടുത്തു. എഡിജിപിയുടെ പ്രത്യക നിര്‍ദേശപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 143, 147, 341, 323 സെക്ഷനുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഈ സദാചാര പോലീസിങിനു പിന്നില്‍ ഒരു മത തീവ്രവാദി സംഘടനയാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 6 ന് രാവിലെ 10 മണിയോടെയാണ് സംഭവത്തിന്റെ തുടക്കം. ക്യൂവിലുണ്ടായിരുന്ന ചെമ്മാട് സ്വദേശിയായ ഭര്‍ത്താവിനെയും തൊട്ടടുത്തുണ്ടായിരുന്ന ഇയാളുടെ ഭാര്യയെയും പിടിച്ചുവലിച്ച് പുറത്തേക്കിടുകയും തള്ളിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തിരുന്നു.

സ്ഥലത്തെത്തിയ പോലീസാകട്ടെ ഇവരെ ഒരു ഓട്ടോറിക്ഷയില്‍ കയറ്റിവിടുകയുമാണ് ചെയ്തത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ബൈക്കിലെത്തിയ ഒരു സംഘം വഴിയില്‍ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിന് സമീപം വെച്ച് ഇവരെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

മലബാറി ന്യൂസാണ് യുവതിയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിക്കുന്ന വിഡിയോ ക്ലിപ്പിങ്‌സ് പുറത്തുകൊണ്ടു വന്നത്. തുടര്‍ന്ന് കേരളത്തില്‍ സദാചാര പോലീസിങിനെതിരെ ശക്തമായി ജനരോഷമുയര്‍ന്നിരുന്നു.

എന്നാല്‍ സംഭവത്തെ നിസ്സാരവല്‍ക്കരിച്ച് തള്ളിയ പരപ്പനങ്ങാടി പോലീസ് അന്ന് കേസെടുക്കാന്‍ തയ്യാറായില്ല.

 

സദാചാരപോലീസ് കുടുംബത്തിനുനേരെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!