സദാചാരപോലീസ് കുടുംബത്തിനുനേരെ.

പരപ്പനങ്ങാടിയിലും സദാചാരപോലീസിന്റെ വിളയാട്ടം. മദ്യഷാപ്പില്‍ ക്യൂനിന്നുവെന്നാരോപിച്ച് ഭാര്യയെയും ഭര്‍ത്താവിനെയും ക്രൂരമായി മര്‍ദ്ദിച്ചു.

 

പരപ്പനങ്ങാടി ബിവറേജ് കോര്‍പ്പറേഷന്റെ മദ്യഷാപ്പിലെ ക്യൂവിനുസമീപം ഭര്‍ത്താവിനൊപ്പം നിന്നുഎന്ന കൂറ്റമാരോപിച്ച് സദാചാരപോലീസ് ചമഞ്ഞ ഒരു പറ്റം ആളുകള്‍ സ്ത്രീയെ ക്രൂരമായി ആക്രമിച്ചു. ചെമ്മാട് സന്‍മനസ് റോഡില്‍ കല്ലുപറമ്പന്‍ കുഞ്ഞിപ്പോക്കറിനും ഭാര്യക്കുമാണ് മര്‍ദ്ദനമേറ്റത്്. ഇന്ന് രാവിലെ 10.15 ലോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന ആള്‍ മദ്യം വാങ്ങാന്‍ കൗണ്ടറിലേക്ക് പണം നല്‍കുന്ന സമയത്ത് ഒരു പറ്റം ആളുകള്‍ ഇയാളെയും സ്ത്രീയെയും പിടിച്ചുവലിച്ചിടുകയായിരുന്നു. പിന്നീട് ആളുകള്‍ ഇവരെ തള്ളിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. ഇവര്‍ പറയുന്നതൊന്നും ചെവികൊള്ളാന്‍ ആള്‍ക്കുട്ടം തയ്യാറായില്ല. പോലീസ് രംഗത്തെത്തി ആള്‍ക്കൂട്ടത്തെ തടഞ്ഞെങ്കിലും വീണ്ടും ആക്രമിക്കുകയായിരുന്നു. പിന്നീട് പോലീസ് ഇവരെ രക്ഷപ്പെടുത്തി കാറില്‍ പറഞ്ഞയച്ചെങ്കിലും ഒരു കിലോമീറ്റര്‍ അപ്പുറത്തുവെച്ച് ഇവര്‍ വീണ്ടും അക്രമിക്കപ്പെട്ടു. 

അവിടെനിന്നും രക്ഷപ്പെട്ട ഇവരെ ചെട്ടിപ്പടി ഹെല്‍ത്ത് സെന്ററിനടുത്ത് വച്ച് ഒരു പ്രത്യേക സംഘടനയുടെ ആളുകള്‍ തടഞ്ഞുവെച്ച് അവരുടെ കേന്ദ്രത്തിലെത്തിച്ച് ക്രൂരമായി മര്‍ദ്ധിച്ചതായി പറയപ്പെടുന്നു.

ഉച്ചക്ക് ശേഷം ഓട്ടോയില്‍ എത്തിയ ഒരുസംഘം കുഞ്ഞിപ്പോക്കറെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. അതിനാല്‍ തനിക്ക് പരാതിയില്ലെന്ന് ഇയാള്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

ഈ മോറല്‍ പോലീസിംങിനെ വളരെ ലാഘവത്തോടെ കണ്ട പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

ഈ വിഷയത്തില്‍ രാഷ്ട്രീയ സാസംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രതികരിക്കുന്നു :

 

[youtube]http://www.youtube.com/watch?v=34Uk2UsybhI&feature=youtu.be[/youtube]

Share news
error: Content is protected !!
Scroll to Top