പരപ്പനങ്ങാടിയില്‍ പ്രതിഷേധപ്രകടനത്തിനിടെ ടോള്‍ബൂത്തിന് നേരെ ആക്രമണം

പരപ്പനങ്ങാടി:  തലസ്ഥാനത്ത് പ്രതിപക്ഷനേതാവിനെതിരെ ഗ്രനേഡ് പ്രയോഗിച്ചതിനെതിരെ പരപ്പനങ്ങാടിയില്‍ നടന്ന എല്‍ഡിഎഫ് പ്രതിഷേധപ്രകടനം അക്രമാസക്തമായി.റെയില്‍വേ മേല്‍പ്പാലത്തിന്റെ ടോള്‍ബൂത്തിനടുത്തത്തെയി പ്രകടനം ബൂത്തിന് നേരയും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരയും തിരിയുകയായിരുന്നു. പ്രകടനത്തില്‍ നിന്ന് ടോള്‍ബൂത്തിന് നേരെയ കല്ലേറുണ്ടായി. പ്രകടനക്കാര്‍ വരുന്നതുകണ്ട് പിരിവുകാര്‍ രക്ഷപ്പെട്ടു.

ബൂത്തിന് നേരെ അക്രമമുണ്ടായ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പോലീസുകാര്‍ക്ക് നേരേയും പ്രതിഷേധക്കാര്‍ തിരിഞ്ഞു. ഇതോടെ നേതാക്കളിടപെട്ട് ഇവരെ ശാന്തരാക്കുകയായിരുന്നു. ഇതിനിടെ പോലീസ് വണ്ടിക്കുനേരേയും കല്ലേറുണ്ടായി.

പ്രതിഷേധപ്രകടനത്തിന് തുടിശ്ശേരി കാര്‍ത്തികേയന്‍, എംപി സുരേഷ്ബാബു, കെകെ ജയചന്ദ്രന്‍, ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top