മലയാളി നഴ്‌സിനെ കുത്തിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

മനാമ : ബഹറിനില്‍ നഴ്‌സായി ജോലി ചെയ്യുന്ന യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി.തൃശ്ശുര്‍ പുത്തുര്‍ സ്വദേശിനിയായ ചെറുകുന്ന് ചാഴൂര്‍ വീട്ടില്‍ ചാണ്ടി ജോര്‍ജ്ജിന്റെ മകള്‍ സനിത(26) നെയാണ് ഭര്‍ത്താവ് സ്മിജോ(്30)യാണ് കുത്തിക്കൊന്നത്. ഇതിനു ശേഷം ഇയാള്‍ സ്വയം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു. മനാമയിലുള്ള സനിതയുടെ സഹോദരി സംഗീതയുടെ വീട്ടില്‍ വെ്ച്ചാണ് കൊല നടന്നത്.
മനാമയിലെ സല്‍മാനിയ മെഡിക്കല്‍ കോളേജിലാണ് സനിത ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. ഫേസ് ബുക്കിലൂടെയുളള പരിചയം വളര്‍ന്ന പിന്നീട് വിവാഹം കഴിക്കുകയായിരുന്നു. സ്്മിജോയും ബഹ്‌റിനില്‍ നഴ്‌സാണ്

എന്നാല്‍ വിവാഹശേഷം സ്വരച്ചേര്‍ച്ചയില്ലാതയതും ഭര്‍ത്താവിന്റെ പീഡനം മൂലവും സനിത മനാമയില്‍ തന്നെയുള്ള സഹോദരി സംഗീതയുടെ വീട്ടിലാണ് താമസിച്ചിരുന്നത്.എന്നാല്‍ കഴിഞ്ഞ ദിവസം ചേച്ചിയും ഭര്‍ത്താവും ജോലിക്കു പോയ സമയത്ത് ഇവിടെയെത്തിയ സ്മിജോ സനിതയെ ആക്രമിക്കുകയായിരുന്നു.
ഈ സമയത്ത് വീട്ടിലേക്ക് കടന്നു വന്ന നനിതയുടെ സഹോദരി ഭര്‍ത്താവ് റജി ഡേവിഡിനേയെയും സ്മിജോ ആക്രമിച്ചു. രജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സനിതയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. സ്മിജോ എളവൂര്‍ സ്വദേശിയാണ്.

Share news
error: Content is protected !!
Scroll to Top