Section

malabari-logo-mobile

താനൂരില്‍ മണിക്കുറുകള്‍ നീണ്ട സംഘര്‍ഷം: പോലീസുകാരന് പരിക്ക്

HIGHLIGHTS : താനൂര്‍: താനൂരില്‍ നടന്ന പ്രതിഷേധപ്രകടനത്തെ തുടര്‍ന്ന് ടൗണില്‍ കനത്ത സംഘര്‍ഷം.

താനൂര്‍:  തലസ്ഥാന നഗരിയില്‍ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന് നേരെ ഗ്രനേഡ് പ്രയോഗിച്ചതിനെതിരെ താനൂരില്‍ നടന്ന പ്രതിഷേധപ്രകടനത്തെ തുടര്‍ന്ന് ടൗണില്‍ കനത്ത സംഘര്‍ഷം. പ്രകടനമായെത്തിയ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തിരൂര്‍ കോഴിക്കോട് റോഡ് ഉപരോധിച്ചു. ഉപരോധത്തിനു നേരെ ഒരു കല്ലു വന്നു പതിച്ചതോടെ സമരക്കാര്‍ അക്രമാസക്തരായി..

തൂടര്‍ന്ന് റോഡരികില്‍ സ്ഥാപിച്ചിരുന്ന യുഡിഎഫ് സര്‍ക്കാരിനെ അനുകൂലിക്കുന്ന നിരവധി ഫ്ഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു. ഇതിനിടെ ഇവിടെയെത്തിയ പോലീസുകാര്‍ക്ക് നേരേയും കയ്യേറ്റശ്രമമുണ്ടായി.
ഇതിനിടെ ഉമ്മന്‍ചാണ്ടിയുടെ രാജിയാവിശ്യപ്പെട്ട് ബിജേപി പ്രവര്‍ത്തകരും പ്രകടനമായി ജംഗഷനിലെത്തി. പിന്നീട് ഫ്ഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകരും പ്രകടനമായി ഇവടേക്കെത്തിയതോടെ വീണ്ടും ടൗണില്‍ സംഘര്‍ഷം ഉടലെടുത്തു. പിന്നീട് കൂടുതല്‍ പോലീസെത്തി. രംഗം ശാന്തമാക്കുകയായിരുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!