Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള നന്നങ്ങാടികള്‍ കണ്ടെത്തി.

HIGHLIGHTS : പരപ്പനങ്ങാടി:


പരപ്പനങ്ങാടി: ഏറെ ചരിത്ര പ്രാധാന്യമുള്ള മഹാശിലായുഗ സ്മാരകങ്ങളായ നന്നങ്ങാടി പരപ്പനങ്ങാടിയില്‍ കണ്ടെത്തി. ചിറമംഗലം അറ്റത്തങ്ങാടിക്കടുത്ത് പുഴയോരത്തെ ഒരു വീടിന്റെ നിര്‍മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കുഴിയെടുത്തപ്പോഴാണ് ഈ നന്നങ്ങാടി കണ്ടെത്തിയത്.

മുക്കുമ്മല്‍ സുലൈമാന്‍ എന്നയാളുടെ വീടിന്റെ പൂമുഖം നിര്‍മിക്കുന്നതിനായി കുഴിവെട്ടിയപ്പോള്‍ മൂന്ന് അടി ഉയരമുള്ള നന്നങ്ങാടിയും അതിനുള്ളില്‍ ദ്രവിച്ചുകൊണ്ടിരിക്കുന്ന അസ്ഥികളും കണ്ടെത്തിയത്.

sameeksha-malabarinews

വീട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന സംഭവസ്ഥലത്തെത്തിയ പോലീസ് നന്നങ്ങാടി സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ഇതിന്റെ കാലപ്പഴക്കം നിര്‍ണയിക്കുന്നതിനും കൂടുതല്‍ പഠനങ്ങള്‍ക്കുമായി പുരാവസ്തു വകുപ്പ് ഇതേറ്റെടുക്കും. നന്നങ്ങാടി കണ്ടെടുത്ത ഇടത്ത് കൂടുതല്‍ പര്യവേഷണങ്ങള്‍ നടത്തുമെന്നറിയുന്നു.

ശവമടക്കുന്നതിന് മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന വലിയ മണ്‍പാത്രമാണ് നന്നങ്ങാടി. താഴികള്‍, ചാറ എന്ന പേരുകളിലും നന്നങ്ങാടികള്‍ അറിയപ്പെടാറുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!