Section

malabari-logo-mobile

പരപ്പനങ്ങാടി മേല്‍പ്പാലത്തിന് ടോള്‍ ഏര്‍പ്പെടുത്തും: സമരപ്രഖ്യപനവുമായി യുവജനസംഘടനകള്‍

HIGHLIGHTS : പരപ്പനങ്ങാടി: നാടിന്റെ സ്വപ്‌നപദ്ധതിയായ


ഇന്ന് പദ്ധതിയുടെ പരപ്പനങ്ങാടി: നാടിന്റെ സ്വപ്‌നപദ്ധതിയായ പരപ്പനങ്ങാടി റെയില്‍വേ മേല്‍പാലത്തിന് ഉദ്ഘാടന ദിവസമായ മെയ് 11 മുതല്‍ തന്നെ ടോള്‍ പിരിച്ചെടുക്കാന്‍ തീരുമാനം. ഇതിനായുള്ള ടോള്‍ ബൂത്തിന്റെ നിര്‍മാണം ഞായറാഴ്ച തുടങ്ങും. ഏറെ അശാസ്ത്രീയതകള്‍ ഉണ്ടായിട്ടും പരപ്പനങ്ങാടിയിലെ ഗതാഗത കുരിക്ക് അവസാനിക്കുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന മേല്‍പാലം ഉദ്ഘാടനം ചെയ്യുന്ന ദിവസം മുതല്‍ തന്നെ ടോള്‍ പിരിക്കുമെന്ന തീരുമാനം നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ഡിവൈഎഫ്‌ഐ, സോളിഡാരിറ്റി എന്നീ യുവജന സംഘടനകള്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ സമര പ്രഖ്യാപനവുമായി രംഗത്തെത്തിക്കഴിഞ്ഞു.

നിര്‍മാണാവലോകനത്തിനെത്തിയ ആര്‍ബിഡിസി ചെയര്‍മാന്‍ മുഹമ്മദ് ഹനീഷ് അറിയിച്ചതാണിക്കാര്യം. മെയ് 11 ന് ഉച്ചയ്ക്ക് 12 മണിക്ക് മേല്‍പാലത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കുമെന്നും അദേഹം പറഞ്ഞു. എന്നാല്‍ അശാസ്ത്രീയമായ നിര്‍മാണം കാരണം മേല്‍പ്പാലം കടലുണ്ടി റോഡില്‍ അവസാനിക്കുന്നിടത്തുള്ള ലാന്റിങ് പ്രശ്‌നം പൂര്‍ണമായും പരിഹരിക്കപ്പെടാതെയാണ് ഉദ്ഘാടനം നടത്തുന്നു എന്നത് ആശങ്കയുണര്‍ത്തുന്നു.

sameeksha-malabarinews

മേല്‍പാലത്തിന്റെ സ്ലാബുകളുടെ പണി പൂര്‍ത്തിയായ ഉടന്‍ തന്നെ ഇതിലെ അശാസ്ത്രീയത മലബാറി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വിഷയം പരിഹരിക്കാന്‍ ആര്‍ബിഡിസി നിലവില്‍ നിര്‍മിച്ചിട്ടുള്ള പാലത്തിന്റെ അവസാന ഏഴ് കൈവരികള്‍ പൊളിച്ചുമാറ്റുകയും അവിടെ മുതല്‍ റോഡ് മണ്ണിട്ടുയര്‍ത്തുകയും ചെയ്യുമെന്നറിയിച്ചിട്ടുണ്ട്. ഇത് ഭാഗികമായി മാത്രമെ പ്രശനപരിഹാരമാകുകയുള്ളു. കഴിഞ്ഞാഴ്ച സ്ഥലം സന്ദര്‍ശിച്ച കണ്‍സഷന്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ നിര്‍ദേശമനുസരിച്ച് അഞ്ചപ്പുരമുതല്‍ അയ്യപ്പന്‍കാവ് വരെ നിലവിലെ റോഡ് ഉയര്‍ത്തുകയും മേല്‍പാലം ഇറങ്ങി വരുന്നിടത്ത് വീതി കൂട്ടി ട്രാഫിക് സര്‍ക്കിള്‍ സ്ഥാപിക്കുകയും ചെയ്യാണം എന്നാണ്. അത് യുദ്ധകാലടിസ്ഥാനത്തില്‍ നടന്നാല്‍ മാത്രമെ ഉദ്ഘാടന ദിവസം മുതല്‍ മേല്‍പ്പാലം ഉപയോഗയോഗ്യമാവുകയുള്ളു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!