പരപ്പനങ്ങാടിയില്‍ കവര്‍ച്ച സംഘം പിടിയില്‍

പരപ്പനങ്ങാടി : വന്‍ കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട് പരപ്പനങ്ങാടിയിലെത്തിയ സംഘത്തെ പിടികൂടി. പാലത്തിങ്ങലില്‍ വച്ചാണ് തമിഴ്‌നാട് സ്വദേശികളായ 3 പേര്‍ പിടിയിലായത്.

പാലത്തിങ്ങല്‍ മേഖലയിലെ 4 വീടുകള്‍ ലക്ഷ്യമാക്കിയാണ് ഇവര്‍ എത്തിയത് .ഇതില്‍ 3 വീടുകളും സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്നതാണ്.

മോഷ്ടാക്കളെ തിരിച്ചറിഞ്ഞ പാലത്തിങ്ങലില്‍ താമസിക്കുന്ന തമിഴ്‌നാട്ടുകാരായ മണല്‍ തൊഴിലാളികളാണ് ഇവരെ കുറിച്ചുള്ള വിവരം നാട്ടുകാരെ അറിയിച്ചത്.

വന്‍സംഘത്തിലെ കണ്ണികളാണ് പിടിയിലായ ഇവര്‍. പിടിക്കപ്പെട്ടവരില്‍ ഒരാള്‍ ഭാര്യയെ കൊന്ന കേസില്‍ പ്രതിയാണെന്നും വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്.

Share news
error: Content is protected !!
Scroll to Top