പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ദ്ധിപ്പിക്കുന്നു.

ദില്ലി : ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധവവുണ്ടാകുമെന്ന് സൂചന. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കാണ് വില വര്‍ദ്ധിപ്പിക്കുന്നത്. പെട്രോളിന് 5 രൂപയും, ഡീസലിന് 3രൂപ കൂട്ടിയേക്കുമെന്നുമാണ് സൂചന.

പാര്‍ലമെന്റ് സമ്മേളനം കഴിഞ്ഞാല്‍ ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് സൂചന.

ലോകവിപണിയിലെ എണ്ണവില ഉയര്‍ത്തിക്കാട്ടി മാസങ്ങളായി എണ്ണക്കമ്പനികള്‍ വിലവര്‍ധന ആവശ്യം സര്‍ക്കാരിനോട് ഉന്നയിക്കുന്നുണ്ട്. ഇപ്പോള്‍ അഞ്ച് രൂപയില്‍ കൂടുതല്‍ നഷ്ടം സഹിച്ചുകൊണ്ടാണ് ഇന്ത്യന്‍ കമ്പനികള്‍ പെട്രോള്‍ വില്‍കുന്നത്. കഴിഞ്ഞ ഡിസംബറില്‍ വിലയിലുണ്ടായ വര്‍ധനവിനുശശേഷം 900 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കമ്പനികള്‍ പറയുന്നത്.

Share news
error: Content is protected !!
Scroll to Top