ചന്ദ്രശേഖരന്‍ വധം : നാലുപേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.കൊല ആസൂത്രണം ചെയ്തത് ഒഞ്ചിയം, പാനൂര്‍ ഏരിയാ കമ്മിറ്റികള്‍

കോഴിക്കോട് : ടിപി വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള 15 പേരില്‍ നാല്‌പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രന്‍ ഉള്‍പ്പെടെ നാല് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രതികളെ ഹാജരാക്കുന്നത്.

അറസ്റ്റിലായ അഞ്ചുപേരെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേരറ്റ് കോടതി ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. ഒന്നാംപ്രതിയായ ലംബു പ്രദീപിനെ ഈ മാസം 30 വരെയും മറ്റ് നാല് പ്രതികലായ കോടിയേരി രജ്ഞിത്ത്്, കട്ടു എന്ന് രമീഷ്, ദിപു എന്ന ദിപിന്‍, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്‍ എന്നിവരെ ഈ മാസം 19 വരെയുമാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കോടിയേരി രജ്ഞിത്താണ് കേസിലെ രണ്ടാം പ്രതി.

ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം കെ.സി രാമചന്ദ്രന്‍ കേസിലെ പ്രധാന പ്രതിയായ കൊടി സുനിയുടെ വീട്ടിലെത്തിയാണ് കൊല ആസൂത്രണം ചെയ്യ്തത്.

ഒഞ്ചിയം, പാനൂര്‍ എന്നീ ഏരിയാ കമ്മിറ്റികളാണ് ടി.പി യുടെ കൊല ആസൂത്രണം ചെയ്തതെന്ന് പോലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

Share news
error: Content is protected !!
Scroll to Top