Section

malabari-logo-mobile

പരപ്പനങ്ങാടിക്കാരുടെ കേരള ഇര്‍ഫാന്‍പത്താന്‍ ക്രിക്കറ്റ് കളം വാഴാന്‍ ഗുജറാത്തിലേക്ക്‌

HIGHLIGHTS : പരപ്പനങ്ങാടി:ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആയിരങ്ങളുടെ ആരവങ്ങള്‍ കേള്‍ക്കാതെ  ശബ്ദമില്ലാത്ത ലോകത്തെ സുഹൈല്‍ ആ൦ഗ്യഭാഷയിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി പന്ത...

പരപ്പനങ്ങാടി:ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആയിരങ്ങളുടെ ആരവങ്ങള്‍ കേള്‍ക്കാതെ  ശബ്ദമില്ലാത്ത ലോകത്തെ സുഹൈല്‍ ആ൦ഗ്യഭാഷയിലെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കി പന്തെറിയുന്നതും ബാറ്റ് ചെയ്യുന്നതും. ഭിന്നശേഷിക്കാരനായ പരപ്പനങ്ങാടി പുത്തരിക്കലെ പി.ആര്‍.അബ്ദുറസാഖ്-ആസിയ ദമ്പതികളുടെമകനാണ് സുഹൈല്‍. നന്നേ ചെറുപ്പത്തിലെ ക്രിക്കറ്റ്കളി ആവേശമായിരുന്നു.

സ്കൂള്‍ ടീമിലും,യൂണിവേഴ്സിറ്റി തല മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്.കാലിക്കറ്റ്  അണ്ടര്‍ പതിനേഴ്‌ ഡിസ്ടിക് ടീമില്‍ കളിച്ചിട്ടുണ്ട്.മലപ്പുറം ജില്ലാ അണ്ടര്‍ 19,22,25 ടീമിലും കളിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്,കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണ്ടര്‍ 19 ക്യാമ്പില്‍ റിസര്‍വായി ടീമില്‍ ഇടം ലഭിച്ചിരുന്നു. കേരള ക്രിക്കറ്റ് ബധിര ടീമിന്‍റെ ഉപനായകനാണിപ്പോള്‍ സുഹൈല്‍.

sameeksha-malabarinews

ഈവര്‍ഷം ജനുവരിയില്‍ കാസര്‍കോട്ട് വെച്ചുനടന്ന സംസ്ഥാന ബധിര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മലപ്പുറം ജില്ലക്ക് ചാമ്പ്യന്‍ഷിപ്പ് നേടാനായത് പരപ്പനങ്ങാടിക്കാരനായ ആള്‍റൌണ്ടര്‍ സുഹലിന്റെ കളിയുടെ മികവിലായിരുന്നു. ഐ.പി.എല്ലിലും  ഇന്ത്യന്‍ ടീമില്‍ ഇര്‍ഫാന്‍ പത്താനോപ്പവും കളിക്കണമെന്നാണ് മോഹം.പക്ഷെ ഭിന്നശേഷിക്കാര്‍ക്ക് ദേശീയ ടീമില്‍ ഇടം ലഭിക്കുമോ എന്ന സംശയ൦ നിരാശനാക്കുകയാണ്. പത്താന്‍ സഹോദരന്‍ മാരുടെ കടുത്ത ഫാന്‍സാണ് സുഹൈല്‍.

ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിടീമില്‍ കളികവെയാണ് പത്താനെ പോലെ ബാറ്റ് വീശണമെന്നും പന്തെറിയണ മെന്ന മോഹവും മുളപൊട്ടിയത്‌.സഹപാഠികളും ടീമംഗങ്ങളും സുഹലിനെ വിളിക്കുന്നതും കേരള ഇര്‍ഫാന്‍ പത്താനെന്നാണ്. യൂസഫ്‌ പത്താനെയും ഇര്‍ഫാന്‍ പത്താനെയും പലതവണ നേരിട്ട് കാണുകയും ബാറ്റില്‍ കയ്യൊപ്പ് വാങ്ങുകയും ചെയ്തിട്ടുണ്ട്.ഇവര്‍ എവിടെ എത്തിയാലും കാണാന്‍ ശ്രമിക്കും.കേരളത്തില്‍ എത്തുമ്പോള്‍ കാണണമെന്നും അവസരമുണ്ടാക്കണമെന്നും അപേക്ഷിച്ച് സന്ദേശം അയക്കുകയും ചെയ്യും.

ഒക്ടോബര്‍ പതിനൊന്നിനു രണ്ടാം സൌത്ത്സോണ്‍ 20-20 ഡഫ്ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ആന്ധ്രാപ്രദേശിലെക്ക് പോകാനുള്ള തയാറെടുപ്പിലാണ്.പോലീസ് ക്രിക്കറ്റ് മൈതാനിയില്‍ തമിഴ് നാടുമായാണ് ആദ്യമത്സരം.  ഇതില്‍ വിജയിച്ചാല്‍ ഗുജറാത്തില്‍ ആള്‍ ഇന്ത്യ ടൂര്‍ണമെന്റില്‍ കളിക്കാനാവും. 2013 ല്‍ ഹൈദ്രാബാദില്‍ വെച്ചുനടന്ന ഒന്നാം സോണ്‍ ടൂര്ണ മെന്റില്‍ കേരളം റണ്ണര്‍അപ്പ്ആയി.സുഹൈല്‍ മാന്‍ഓഫ് സീരീസും ആള്‍ റൌണ്ടര്‍മായിരുന്നു. പരപ്പനങ്ങാടി സര്‍വീസ് ബാങ്ക് ജീവനക്കാരനാണ് സുഹൈല്‍.ഭാര്യ:ഫാത്തിമ ഷെറിന്‍,മകള്‍:അലഹ സൈനബ്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!