Section

malabari-logo-mobile

ചൈന സന്ദര്‍ശനത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു

HIGHLIGHTS : ന്യൂഡല്‍ഹി : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന്  കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.

ന്യൂഡല്‍ഹി : മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈന സന്ദര്‍ശനത്തിന്  കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയമാണ് അനുമതി നിഷേധിച്ചത്.

ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍  യോഗത്തില്‍ പങ്കെടുക്കാനാണ് കടകംപള്ളി സന്ദര്‍ശാനുമതി ആവശ്യപെട്ടിരുന്നത്. കേരളത്തില്‍ നിന്ന് യോഗത്തില്‍ പങ്കെടുക്കുന്ന സംഘത്തെ നയിക്കുന്നത് മന്ത്രിയായിരുന്നു. ഈ മാസം 11 മുതല്‍ 16 വരെയാണ് യോഗം. എന്നാല്‍ കാരണം വ്യക്തമാക്കാതെ മന്ത്രിക്ക് അനുമതി നിഷേധിക്കുകയായിരുന്നു.

sameeksha-malabarinews

യാത്രാ വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പ്രധാനമന്ത്രിക്കു പരാതി നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!