Section

malabari-logo-mobile

പത്ത് വര്‍ഷം വീട്ടു തടങ്കലിലായ യുവതിയെ മോചിപ്പിച്ചു.

HIGHLIGHTS : കൊണ്ടോട്ടി:

കൊണ്ടോട്ടി: പത്ത് വര്‍ഷത്തോളം വീട്ടിലെ മുറിക്കുള്ളില്‍ പൂട്ടിയിട്ട യുവതിയെ മോചിപ്പിച്ചു. സാമൂഹ്യ പ്രവര്‍ത്തകര്‍ എത്തിയാണ് യുവതിയെ മോചിപ്പിച്ചത്. പള്ളിക്കല്‍ പഞ്ചായത്തിലെ യുകെ പടിയിലെ വീട്ടിനുള്ളില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെയാണ് അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സിന്റെ പ്രവര്‍ത്തകരെത്തി രക്ഷപെടുത്തിയത്. യുവതിയുടെ ബന്ധുക്കളും സഹോദരങ്ങളും വീട്ടിലുണ്ടെങ്കിലും യുവതിയെ ആരും തന്നെ ശ്രദ്ധിക്കുകയോ ഭക്ഷണം നല്‍കുകയോ ചെയ്തിരുന്നില്ല. വേണ്ട ആഹാരമോ ഭക്ഷണമോ മരുന്നോ ലഭിക്കാതെ യുവതി അവശ നിലയിലായിരുന്നു. വസ്ത്രം ധരിക്കാത്ത നിലയിലായിരുന്നു യുവതിയുണ്ടായിരുന്നത്. പോലീസും ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തി കൊണ്ടോട്ടി ഹെല്‍ത്ത് സെന്ററില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പ്രാഥമിക ചികില്‍സ നല്‍കി വീട്ടിലേക്ക് തന്നെ പറഞ്ഞയച്ചു.

പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ നിന്നും യുവതിക്ക് മുമ്പ് ചികില്‍സ ലഭിച്ചിരുന്നതായും യുവതിയെ മുറിയില്‍ പൂട്ടിയിട്ട വിവരം അറിഞ്ഞിരുന്നില്ലെന്നും സമീപ വാസികള്‍ പറഞ്ഞു. സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ് അനേ്വഷണം ആരംഭിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!