സംസ്ഥാന സാക്ഷരതാ മിഷന് നടത്തുന്ന പത്താം തരം തുല്യതാ കോഴ്സിന്റെ എട്ടാം ബാച്ചിലേക്കുള്ള ജില്ലാതല രജിസ്ട്രേഷന് ഉദ്ഘാടനം ജൂലൈ എട്ടിന് നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് സുഹറ മമ്പാട് ഉദ്ഘാടനം നിര്‍വഹിക്കും. വൈസ് പ്രസിഡന്റ് പി.കെ. കുഞ്ഞു അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് കിഡ്നി പേഷന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്കായി ജില്ലയില്‍ സാക്ഷരതാ മിഷന് സമാഹരിച്ച തുക കൈമാറും.
കഴിഞ്ഞ ബാച്ച് പത്താം തരം തുല്യതാ കോഴ്സിന് കൂടുതല്‍ തുക നീക്കിവെച്ച മഞ്ചേരി നഗരസഭയ്ക്കും താനൂര്‍ ഗ്രാമപഞ്ചായത്തിനും സമ്മാനം നല്‍കും. തുല്യതാ രജിസ്ട്രേഷനിലും കിഡ്നി പേഷന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിക്കുള്ള ധനസമാഹരണത്തിലും മികച്ച് പങ്ക് വഹിച്ച പ്രേരക്മാരെ ചടങ്ങില്‍ അനുമോദിക്കും. ജില്ലാ പഞ്ചായത്ത് ഭാരവാഹികളും സാക്ഷരതാ മിഷന് എക്സി. കമ്മിറ്റി അംഗങ്ങളും വിവിധ വകുപ്പ് മേധാവികളും എല്ലാ പ്രേരക്മാരും പങ്കെടുക്കും.



