Section

malabari-logo-mobile

കൊണ്ടോട്ടി ഡയാലിസിസ് കേന്ദ്രം: 60 രോഗികള്‍ക്ക് കൂടി സഹായം

HIGHLIGHTS : കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ഡയാലിസിസ് സെന്റര്‍

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ശിഹാബ് തങ്ങള്‍ ചാരിറ്റബ്ള്‍ ഡയാലിസിസ് സെന്റര്‍ (എസ്.സി.ഡി.സി) ഉടന്‍ ആരംഭിക്കും. കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലാണ് കേന്ദ്രം തുടങ്ങുന്നത്. പത്ത് ഡയാലിസിസ് യന്ത്രങ്ങളുടെ സഹായത്തോടെ 60 രോഗികള്‍ക്ക് ആദ്യ ഘട്ടത്തില്‍ സേവനം ലഭിക്കും.
\ിലവില്‍ കിഡ്‌നി വെല്‍ഫര്‍ സൊസൈറ്റി 738 രോഗികള്‍ക്ക് ഡയാലിസിസിനും 300 രോഗികള്‍ക്ക് മരുന്നിനും സഹായം നല്‍കുന്നുണ്ട്. സര്‍ക്കാരിന്റ കാരുണ്യ ബെനവലന്റ് സകീം, ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായവും ഈ പദ്ധതിക്ക് സഹായകരമാകും. ഡയാലിസിസ് കേന്ദ്രം പ്രവര്‍ത്തനം യോഗം ചേര്‍ന്ന് വിലയിരുത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജബ്ബാര്‍ ഹാജി ആധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, വനജ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.സുബൈദ, കൊണ്ടോട്ടി പഞ്ചായത്ത് പ്രസിഡന്റ് സി.ഫാത്തിമാബീവി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.മുസ്തഫ തങ്ങള്‍, ചെറുകാവ് പഞ്ചായത്ത് പ്രസിഡന്റ് എ. അബ്ദുല്‍കരീം. ആല്‍ഡ്രിന്‍ കമ്പനി എം.ഡി റാഡോ പോള്‍, എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ.പി. ഹുസൈന്‍ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ. അബ്ദുല്‍മജീദ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!