ന്യൂ ജനറേഷന്‍ സിനിമ എന്നൊന്നില്ല ;അത് വെറും തട്ടിപ്പുമാത്രം; അനൂപ് ചന്ദ്രന്‍

ന്യൂ ജനറേഷന്‍ സിനിമകളെന്ന് പേരിട്ട് കൊട്ടി ഘോഷിക്കുന്ന മലയാള സിനിമകള്‍ വെറും തട്ടിപ്പാണെ് അനൂപ് ചന്ദ്രന്‍. കുറേ പുതിയ സംവിധായകരും പുതിയ താരങ്ങളും ചേര്‍ന്ന് വിദേശ ചിത്രങ്ങളെ മോഷ്ടിച്ച് മലയാളമാക്കി കുറേ ചിത്രങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. അതിനെ ന്യൂ ജനറേഷന്‍ സിനിമ എന്ന് വിളിച്ചാല്‍ വിവരമുള്ളവര്‍ അംഗീകരിക്കുകയില്ലെന്നും അനൂപ് തുറന്നടിച്ചു.

ഓരോ സിനിമയും ഓരോ കാലഘട്ടത്തിന്റെ ഭാഗമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചെമ്മീന്‍, സ്വയംവരം എന്നിവയെല്ലാം അക്കാലത്തെ ന്യൂജനറേഷന്‍ സിനിമകളാണെ്ന്നും അനൂപ് പറഞ്ഞു.

ന്യൂജനറേഷന്‍ സിനിമകള്‍ക്കെതിരെ അനൂപിന്റെ ഈ തുറന്നു പറച്ചില്‍ മലയാള സിനിമാ ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്.

 

 

Share news
error: Content is protected !!
Scroll to Top