Section

malabari-logo-mobile

നീല്‍ ആംസ്‌ട്രോങ്ങ് അന്തരിച്ചു

HIGHLIGHTS : ന്യൂയോര്‍ക്ക് : ചന്ദ്രോപരിതലത്തില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങ് അന്തരിച്ചു. 82

ന്യൂയോര്‍ക്ക് : ചന്ദ്രോപരിതലത്തില്‍ ആദ്യമായി കാലുകുത്തിയ നീല്‍ ആംസ്‌ട്രോങ്ങ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി അദേഹം ചികിത്സയിലായിരുന്നു.

അമേരിക്കന്‍ ബഹിരാകാശയാത്രികരായ നീല്‍ ആംസ്‌ട്രോങ്ങിനെയും എഡ്വിന്‍ ആല്‍ഡ്രിനെയും വഹിച്ചുകൊണ്ടുള്ള ബഹിരാകാശ പേടകം’അപ്പോളോ 11′  1969 ജൂലായ് 20നാണു ചന്ദ്രോപരിതലത്തിലിറങ്ങിയത്.  മൂന്നു മണിക്കൂറോളം ചന്ദ്രോപരിതലത്തില്‍ നടന്നശേഷമാണ് ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഭൂമിയിലേക്കു മടങ്ങിയത്. 16-മത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അദേഹം ഔദ്യോഗിക ജീവിതാരംഭിച്ചത്‌50കളില്‍ നേവി ഫൈറ്ററായിട്ടാണ് . 1962 ല്‍ അമേരിക്കയുടെ ബഹിരാകാശ ദൗത്യസേനയില്‍ അംഗമാവുകയും 69 ല്‍ തന്നെ ഏല്‍പ്പിച്ച ദൗത്യം അതിന്റെ പാരമത്യത്തിലെത്തിക്കാനും അദ്ദേഹത്തിനു സാധിച്ചു.

sameeksha-malabarinews

യു.എസ്സിലെ ഒഹായോയില്‍ 1930 ആഗസ്ത് അഞ്ചിനാണ് നീല്‍ ആംസ്‌ട്രോങ്ങ് ജനിച്ചത്. 1971ല്‍ ‘നാസ’യില്‍നിന്നു വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഏറെനാള്‍ ജോലിചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!