മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ടുനേര്‍ച്ചയ്ക്ക് ആയിരങ്ങളെത്തി.

തിരൂരങ്ങാടി : ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റുമരിച്ച മുട്ടിച്ചിറ ശുഹദാക്കളുടെ സ്മരണ പുതുക്കാന്‍ ആയിരങ്ങളെത്തി. 176-ാം ആണ്ട് നേര്‍ച്ചയ്ക്ക് നാടിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് ജാതി-മതഭേദമന്വ വിശ്വാസികള്‍ ഒഴികിയെത്തിയത്.

മുട്ടിച്ചിറ പള്ളിയില്‍ പ്രാര്‍ത്ഥനയിലിരിക്കെ ബ്രിട്ടീഷ് സൈന്യത്തിന്റെ ആക്രമണത്തില്‍ വെടിയേറ്റുമരിച്ച 11 പേരുടെ സ്മരണയ്ക്കായാണ് എല്ലാവര്‍ഷവും ശവ്വാല്‍ ഏഴ് ആണ്ട് നേര്‍ച്ചയായി നടത്തുന്നത്.

അരിപത്തിരിയാണ് ഇവിടുത്തെ നേര്‍ച്ച. അതിനുപുറമെ ഭക്ഷ്യ സാധനങ്ങളും ,കോഴിയും നേര്‍ചച്യായി നല്‍കാറുണ്ട്. നേര്‍ച്ചയില്‍ നിന്ന് ലഭിക്കുന്ന വരുമാനം നിര്‍ധനര്‍ക്ക് നല്‍കും.

പുലര്‍ച്ചെ ശുകദാക്കളുടെ മഖ്ബറയില്‍ സിയാറത്തോടെ ആരംബിച്ച നേര്‍ച്ച രാത്രി മൗീദ് പാരായണത്തോടെ അവസാനിച്ചു.

 

Share news
error: Content is protected !!
Scroll to Top