Section

malabari-logo-mobile

നാലുമാസത്തിനുള്ളില്‍ ആള്‍ട്ടോ 800 വിറ്റത് ഒരു ലക്ഷം

HIGHLIGHTS : ഇന്ത്യയിലെ കാര്‍ പ്രേമികളുടെ മനം കവര്‍ന്ന ഹാച്ച്ബാക്ക് മോഡലായ് സുസുക്കി ആള്‍ട്ടോ 800 മാറിയിരിക്കുന്നു.

ഇന്ത്യയിലെ കാര്‍ പ്രേമികളുടെ മനം കവര്‍ന്ന ഹാച്ച്ബാക്ക് മോഡലായ് സുസുക്കി ആള്‍ട്ടോ 800 മാറിയിരിക്കുന്നു. ലോഞ്ച് ചെയ്ത് നാല് മാസത്തിനുള്ളില്‍ ഒരു ലക്ഷം മോഡലുകളാണ് മാരുതി വിറ്റഴിച്ചത്.

ലോഞ്ചിംഗിന് മുമ്പ് തന്നെ ആള്‍ട്ടോ 800 ന്റെ ബുക്കിംങ് 15,000 കവിഞ്ഞു എന്ന വാര്‍ത്ത വന്‍ പ്രചാരമാണ് നേടിയത്.

sameeksha-malabarinews

നേരത്തെ തന്നെ നിലവിലുണ്ടായിരുന്ന മാരുതി സുസുക്കി ആള്‍ട്ടോ മോഡല്‍ ഇന്നും വിപണിയില്‍ ഉണ്ടെങ്കിലും കൂടുതല്‍ ഇന്‍ഡീരിര്‍ സ്റ്റൈലിലും കൂടുതല്‍ ലഗ്സ്‌പേസും പുതിയ എക്സ്റ്റീരിയര്‍ സൗന്ദര്യഭാവവുമായെത്തിയ ആള്‍ട്ടോ 800 വാഹനപ്രേമികളുടെ ഹൃദയങ്ങള്‍ കീഴടക്കുകയായിരുന്നു.

എന്നാല്‍ പഴയ ആള്‍ട്ടോ ഫ്‌ളാറ്റ് ഫോമില്‍ തന്നെ പണിതിരിക്കുന്ന ഈ പുത്തന്‍ ആള്‍ട്ടോ 800 ഏറെ വിറ്റഴിച്ചെങ്കിലും ഏറെ പഴിയും ഈ വാഹനത്തിന് കേള്‍ക്കേണ്ടതായി വന്നിട്ടുണ്ട്. എക്സ്റ്റീരിയല്‍ സൗന്ദര്യം പേരെന്നായിരുന്നു വിപണി നിരീക്ഷകരുടെ പ്രധാന വിമര്‍ശനം. എന്നാല്‍ മാരുതി ജനങ്ങള്‍ക്കിടയില്‍ തീര്‍ത്ത സര്‍വ്വീസ് മഹാത്മ്യം ഈ എതിര്‍പ്പുകളെയെല്ലാം കാറ്റില്‍ പറത്തി ആള്‍ട്ടോ 800 ന്റെ വില്‍പ്പന കുതിച്ചുയരുകയാണെന്നാണ് കമ്പനി സാക്ഷ്യപ്പെടുത്തുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!