ദില്ലി മെട്രോസ്റ്റേഷനില്‍ ഭാര്യയെ വെടിവെച്ച് കൊന്നയാള്‍ ജീവനൊടുക്കി

ദില്ലി: മെട്രോ റെയില്‍വേസ്റ്റേഷനില്‍ ഭാര്യയെ വെടിവെച്ച് കൊന്നയാള്‍ ജീവനൊടുക്കി. ഇന്ന് പുലര്‍ച്ചെ ഉത്തര്‍പ്രദേശിലെ മരുദ് നഗര്‍ റെയില്‍വേസ്റ്റേഷന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് പവന്‍കുമാര്‍ എന്ന പേരുള്ള ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.

ചൊവ്വാഴ്ച്ച ഉച്ചക്ക് 12 മണിയോടെയാണ് കിഴക്കന്‍ ഡല്‍ഹിയിലെ കട്കട്ദുമാ മെട്രോ റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് ഇയാള്‍ ഭാര്യ ദീപ്തിയെയും ഭാര്യയുടെ പിതാവ് ബിഷംദാസിനെയും വെടിവെച്ചത്. വെടിയേറ്റ ഉടനെ ഭാര്യ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ പിതാവിന്റെ അവസ്ഥ ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വെടിവെച്ച ഉടന്‍ തന്നെ ഇയാള്‍ തന്റെ കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് ദില്ലി പോലീസ് കര്‍ശനമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാളെ ഇന്ന് പുലര്‍ച്ചെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കുടുംബ പ്രശ്‌നമാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.

 

Share news
error: Content is protected !!
Scroll to Top