Section

malabari-logo-mobile

നാറാത്ത് കനത്ത ജാഗ്രത

HIGHLIGHTS : കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തിലേക്ക് പോലീസിന്റെ നിരോധനം

കണ്ണൂര്‍: നാറാത്ത് പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രത്തിലേക്ക് പോലീസിന്റെ നിരോധനം മിറകടന്ന് ബി ജെ പി മാര്‍ച്ച് നുത്തുമെന്ന് പ്രഖ്യാപിച്ചു. ഈ സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രസശ്‌ന സാഹചര്യത്തെ തുടര്‍ന്ന് നാറാത്ത് പഞ്ചായത്തില്‍ 13 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് എല്ലാ സ്റ്റേഷന്‍ പരിധിയിലും നിരീക്ഷണത്തിന് ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ നിര്‍ദേശം നല്‍കി.

കണ്ണൂര്‍ അഡീഷണല്‍ തഹസില്‍ദാര്‍ക്ക്് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ടിന്റെ ചുമതല നല്‍കി. ക്രമസമാധാന പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാന്‍ ആധുനിക സംവിധാനങ്ങളുള്ള മൊബൈല്‍ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കുന്നുണ്ട്.

sameeksha-malabarinews

ജനങ്ങളുടെ ഭീതി അകറ്റുന്നതിന്റെ ഭാഗമായി നാറാത്ത് പ്രദേശത്ത് പോലീസ് തിങ്കളാഴ്ച വൈകീട്ട് ഫളാഗ് മാര്‍ച്ച് നടത്തി. കെഎപിയുടെ രണ്ട് പ്ലാറ്റൂണ്‍, ദ്രുതകര്‍മസേന, സിവില്‍ പോലീസ് ഓഫീസര്‍മാര്‍ തുടങ്ങിയവരാണ് മാര്‍ച്ചില്‍ അണിനിരന്നത്.
പോലീസ് ആക്ടിലെ സെക്ഷന്‍ 79 പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രണ്ടു പേരില്‍ കൂടുതല്‍ സംഘം ചേരുക, ആയുധം കൊണ്ടു നടക്കുക, ഇരു ചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുക തുടങ്ങിയവ നിരോധിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!