Section

malabari-logo-mobile

നായകനുമായി ഇഴുകി അഭിനയിക്കുന്നതില്‍ തെറ്റില്ല; ഇനിയ

HIGHLIGHTS : കഥാബോധത്തിനനുസരിച്ച് ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതില്‍ തെറ്റില്ലെന്ന് നടി ഇനിയ.

കഥാബോധത്തിനനുസരിച്ച് ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതില്‍ തെറ്റില്ലെന്ന് നടി ഇനിയ. അയാള്‍ എന്ന ചിത്രത്തില്‍ ഇനിയ നായകനുമൊത്ത് ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്ന രംഗങ്ങള്‍ വിവാദമായിരുന്നു. ഇതേ തുടര്‍ന്നാണ് കഥാപാത്രം ആവശ്യപ്പെടുകയാണെങ്കില്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കുന്നതില്‍ തെറ്റില്ലെന്ന് ഇനിയ വ്യക്തമാക്കിയത്. മികച്ച അഭിനേത്രിയാവുക എന്നതിന് ഏത് കഥാപാത്രത്തെയും അവതരിപ്പിക്കുക എന്ന രീതിയില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും കഥാപാത്രത്തിന് വേണമെങ്കില്‍ മാത്രം ഇഴുകി ചേര്‍ന്ന് അഭിനയിക്കുക എന്നതാണ് തന്റെ രീതിയെന്നും ഇനിയ വ്യക്തമാക്കി.

ലാലിന്റെ രണ്ടാം ഭാര്യയായി പ്രത്യക്ഷപ്പെട്ട അയാള്‍ എന്ന ചിത്രത്തില്‍ ഇനിയ ഇഴുകി അഭിനയിച്ചത് കഥാപാത്രത്തിന് വേണ്ടിയാണെന്നും ഇനിയ വ്യക്തമാക്കി. അല്ലാതെ കഥാപാത്രത്തിന് അനുയോജിക്കാത്ത തരത്തിലുള്ള ഇഴുകി ചേര്‍ന്നുള്ള അഭിനയത്തിന് തനിക്ക് താല്‍പ്പര്യമില്ലെന്നും ഇനിയ തുറന്നു പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!