സെക്രട്ടറിയേറ്റ് വളപ്പില്‍ ഇടതു യുവജന സംഘടനകളുടെ പ്രതിഷേധമാര്‍ച്ച് : ജലപീരങ്കിയും കണ്ണീര്‍ വാതകവും

തിരു: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇടതു യുവജന സംഘടനകള്‍ സെക്രട്ടറിയേറ്റിനുള്ളിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ്് തകര്‍ക്കാന്‍ ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനെ മറികടന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പില്‍ പ്രവേശിച്ചു. സെക്രട്ടറിയേറ്റ് വളപ്പില്‍ പ്രവേശിച്ച ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

പാളയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രവേശിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകവും ഗ്രനൈഡും പ്രയോഗിച്ചു. പോലീസിന് നേരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് ലാത്തി ചാര്‍ജ്ജ് നടത്തി.

Share news
error: Content is protected !!
Scroll to Top