ഒരു രാത്രി രണ്ട് പകല്‍ ചാക്കോച്ചനൊപ്പം ഭാമ

മലയാളികളുടെ പ്രിയ താരങ്ങളായ കുഞ്ചാക്കോ ബോബനും ഭാമയും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഒരു രാത്രി രണ്ട് പകല്‍. ജീജോ ആന്റണിയാണ് ഈ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. റിലാക്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മണി നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ അമലിന്റേതാണ്. മെജോ ജോസഫാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ജൂലൈ 15 ന് തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തില്‍ ലെന, സൗമ്യ, മാനോജ്‌കെ ജയന്‍, കലാഭവന്‍ മണി, സിജു റോസ്, റോയ് മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാളത്തില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ അന്യ ഭാഷാ ചിത്രങ്ങളിലേക്ക് ഗ്ലാമര്‍ വേഷത്തിലൂടെ ചുവടു മാറ്റിയ ഭാമ മലയാളത്തില്‍ തന്റെ സാന്നിധ്യം വീണ്ടും ഉറപ്പിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് മോളിവുഡിലെ സംസാരം.

 

 

Share news
error: Content is protected !!
Scroll to Top