Section

malabari-logo-mobile

നല്ല ഹോട്ടലുകളാകാന്‍ ഫുഡ്‌സേഫ്റ്റി കമ്മീഷണറുടെ 30 നിര്‍ദേശങ്ങള്‍

HIGHLIGHTS : തിരു :വിഷമയമല്ലാത്ത നല്ല ഭക്ഷണം

തിരു :വിഷമയമല്ലാത്ത നല്ല ഭക്ഷണം പൊതുജനങ്ങള്‍ക്ക് ലഭിക്കാനായി ഹോട്ടലുകളില്‍ നടന്നു വരുന്ന റെയ്ഡ് തുടരുമെന്ന് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ നടത്തിയ പരിശോധനയില്‍ 64 ഹോട്ടലുകള്‍ പൂട്ടി.

നിലവിലെ ഹോട്ടലുകളുടെ നില മെച്ചപ്പെടുത്താനായി ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ 30 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു.

sameeksha-malabarinews

ആ നിര്‍ദേശങ്ങള്‍ ഇവയാണ്- അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കുക, അടുക്കളയുടെ പരിസരത്ത് ഓടകളില്‍ അഴുക്കുവെള്ളം കെട്ടിക്കിടക്കാന്‍ പാടില്ല, കക്കൂസുകളും കുളിമുറികളും നിശ്ചിത അകലം പാലിച്ച് നിര്‍മ്മിക്കുക, ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹോട്ടലില്‍ സൂക്ഷിക്കണം, ഒക്‌ടോബര്‍ 31ന് മുമ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ പരിശോധന നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കണം, ഗതാഗതതിരക്കും ജന തിരക്കും ഉള്ള സ്ഥലങ്ങളില്‍ ഗ്യാസ് ക്യാബിനുകളില്‍ മാത്രമേ ഭക്ഷണം പാകം ചെയ്യാനും പ്രദര്‍ശിപ്പിക്കുവാനും പാടുള്ളൂ, പൊരിക്കാന്‍ ഉപയോഗിക്കുന്ന എണ്ണ നിറം മാറിയാല്‍ ഉപേക്ഷിക്കണം, ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തുക, എല്ലാ ഹോട്ടലുകളിലും 18004251125 എന്ന ടോള്‍ ഫ്രീ നമ്പറും ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുടെ നമ്പറും പ്രദര്‍ശിപ്പിക്കണം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!