HIGHLIGHTS : ഇന്‍ഡോര്‍ : നര്‍മദ നദിയില്‍ ബോട്ടുമുങ്ങി 2 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു. തിരുവനന്തപുരം
ഇന്‍ഡോര്‍ : നര്‍മദ നദിയില്‍ ബോട്ടുമുങ്ങി 2 മലയാളികള്‍ ഉള്‍പ്പെടെ 6 പേര്‍ മരിച്ചു. തിരുവനന്തപുരം എസ്ബിഐ ജീവനക്കാരന്‍ റാന്നി അയിരൂര്‍ സ്വദേശി സൗരവ് മോഹന്‍, നോര്‍ത്ത് പറവൂര്‍ സ്വദേശി പ്രേംകിരണ്‍ എന്നിവരാണ് മരിച്ച മലയാളികള്‍.തിരുവനന്തപുരം കേശവദാസപുരം എസ്.ബി.ഐ ശാഖയിലെ പ്രൊബേഷണറി ഓഫീസറാണ് സൗരവ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ നിഖില്‍ രാമചന്ദ്രന്‍ എന്ന മലയാളിയുള്‍പ്പെടെ
നാലുപേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ പെട്ടെവരെല്ലാം എസ്ബിഐ ജീനക്കാരാണ്. എസ്.ബി.ഐ ബാങ്കിന്റെ ദേശിയ പരിശീലന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇവര്‍ ഇന്‍ഡോറിലെത്തിയത്.
ഞാറാഴ്ച്ച രാത്രി 7.15 നാണ് അപകടം നടന്നതെന്ന് പോലീസ് പറയുന്നു.
ബോട്ടിലുണ്ടായിരുന്നവരെല്ലാം കൂട്ി ഒരുവശത്തേക്ക് മാറിയതാണ് അപകടം നടക്കാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. എസ്.ബ.ഐയുടെ വിവധ സര്‍ക്കിളുകളില്‍ നിന്നായി 120 പേരാണ് ഇന്‍ഡോറില്‍ പരിശീലനത്തിനെത്തിയത്. ഞായറാഴ്ച അവധിയായതിനാല്‍ ഒഴിവുസമയം ചിലവഴിക്കാന്‍ ബോട്ടിങ്ങിന് പോയവരാണ് അപകടത്തില്‍ പെട്ടത്.
മധ്യപ്രദേശ് തലസ്ഥാനമായ ഇന്‍ഡോറില്‍ നിന്ന് 125 കിലോമീറ്റര്‍ അകലെ മഹേശ്വറിലാണ് അപകടം ഉണ്ടായത്. ബോട്ടില് അപകട സമയത്ത് 14 പേരാണ് ഉണ്ടായിരുന്നത്. കാണാതായവര്‍ക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.