നരേന്ദ്ര മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ടിക്കറ്റ്

ഹൈദരാബാദ് ഗൂജറാത്ത് മുഖ്യമന്ത്രിയും ബിജെപി ദേശിയപ്രചരണസമിതി അധ്യക്ഷനുമായ നരേന്ദ്രമോദിയുടെ പ്രസംഗം കേള്‍ക്കാനും റാലിയില്‍ പങ്കെടുക്കാനും പ്രവേശന ഫീസ്. ബിജെപി ആന്ധ്രപ്രദേശ് സംസ്ഥാന ഘടകമാണ് പൂതിയ പരീക്ഷണവുമായി രംഗത്തെത്തിയത്.

ഹൈദരാബാദിലെ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്. റാലിയില്‍ 18നും 40നുമിടക്ക് പ്രായമുള്ളവര്‍ക്ക് മാത്രമെ പങ്കേടുക്കാനാകു. അഞ്ചു രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനായി ഓണ്‍ലൈന്‍ ബുക്കിങ്ങ് ആരംഭിച്ചു കഴിഞ്ഞു.

പണം ചിലവായാലും മോദിയുടെ പ്രസംഗം കേള്‍്ക്കാന്‍ ആളുകള്‍ ഒഴുകിയെത്തുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

 

Share news
error: Content is protected !!
Scroll to Top