Section

malabari-logo-mobile

മലപ്പുറത്ത് പകര്‍ച്ച വ്യാധികള്‍ പടരുന്നു;ഡെങ്കി ലക്ഷണങ്ങളോടെ 38 പേര്‍ ചികില്‍സ തേടി

HIGHLIGHTS : മലപ്പുറം:

മലപ്പുറം: ജില്ലയില്‍ ഡെങ്കി ലക്ഷണം ഉള്ളവരുടെയും പനി ബാധിതരുടെയും എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധന. മറ്റു ജില്ലകളെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണം ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. തിങ്കളാഴ്ച മാത്രം 3088 പേരാണ് പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയത്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയവരും ഉണ്ട്. ടെങ്കി പനി ബാധിച്ച് 38 പേരാണ് ഒറ്റ ദിവസം ചികില്‍സ തേടിയത്. എടവണ്ണയില്‍ ഒരാള്‍ക്ക് മലമ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു പകര്‍ച്ച വ്യാധികള്‍ പിടിപെട്ട് 705 പേരാണ് ചികില്‍സ തേടിയത്.

ജില്ലയില്‍ ആശങ്ക വര്‍ദ്ധിക്കുന്ന വിധത്തിലാണ് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.

sameeksha-malabarinews

രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ പരിമിതമായ സൗകര്യങ്ങള്‍ ചികില്‍സയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!