Section

malabari-logo-mobile

നരേന്ദ്രമോദിയെ നേതാവാക്കാല്‍ : എന്‍ഡിഎ യില്‍ വിള്ളല്‍

HIGHLIGHTS : പാറ്റ്‌ന: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി നയിക്കാനുള്ള ബിജെപി തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ പ്രധാന സഖ...

പാറ്റ്‌ന: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോഡിയെ മുന്നില്‍ നിര്‍ത്തി നയിക്കാനുള്ള ബിജെപി തീരുമാനത്തില്‍ പ്രതിഷേധിച്ച് എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡി മുന്നണി വിടാനൊരുങ്ങുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നയിക്കുന്ന സേവായാത്ര കെയ്ത്താറില്‍ സമാപിക്കുമ്പോള്‍ നടക്കുന്ന റാലിയില്‍ ഈ പ്രഖ്യാപനം ഉണ്ടാകുമെ്‌നാണ് സൂചന.
ഈ തീരുമാനത്തില്‍ നിന്ന് പിന്‍മാറാന്‍ അദ്വാനി നേരിട്ട് ജനതാദള്‍ നേതാക്കളായ ശരത് യാദവിനെയും നിതീഷ്‌കുമാറിനെയും ബന്ധപ്പെട്ടെങ്ങിലും അനുകൂലമായ മറുപടിയല്ല ഇരുവരും നല്‍കിയിട്ടുള്ളത്. ശനിയാഴ്ച ജനതദള്‍ എംപിമാരുടെയും എംഎല്‍എമാരുടെയും അടിയന്തരയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ഇതിനിടെ ദേശീയ തലത്തില്‍ മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കവും പ്രാദേശിക കക്ഷികള്‍ക്കിടയില്‍ സജീവമായി. തൃണമൂല്‍കോണ്‍ഗ്രസ്സും ജനതാദള്‍ (യു)വുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ബിജു ജനതാദള്‍ നേതാവ് നവീന്‍ പട്‌നായിക്കും ഇതിനൊപ്പമുണ്ട്.ഇവര്ക്ക് പുറമെ ജാര്‍ഖണ്ഡ് വികാസ്‌മോര്‍ച് നേതാവ് ബാബുലാല്‍ മാറാന്‍ഡിയുമായി ചര്‍ച്ചച നടത്തിയിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ നി്ന്നുള്ള പ്രാദേശിക കക്ഷികളേയും കൂട്ടി ഒരു ഫെഡറല്‍ മുന്നണി രൂപീകരിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം,
മമത ഈ സംഖ്യത്തിലുള്ളതു കൊണ്ട് ഇടതുപക്ഷം ഇതിലുണ്ടാവാനിടയില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!