Section

malabari-logo-mobile

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ആ്രകമിച്ചെന്ന് പരാതി

HIGHLIGHTS : താനൂര്‍: കാറില്‍ എത്തിയ ഒരു സംഘം ചിറക്കല്‍ കളരിപ്പടിയില്‍ വെച്ച് മൂന്നാം

താനൂര്‍: കാറില്‍ എത്തിയ ഒരു സംഘം ചിറക്കല്‍ കളരിപ്പടിയില്‍ വെച്ച് മൂന്നാം ക്ലാസ്‌കാരിയെ ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേരിതിരിഞ്ഞ് സംഘടിച്ചു. ബുധനാഴ്ച വൈകീട്ട് അഞ്ചോടെയാണ് ചിറക്കല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിക്ക് നേരെ അക്രമമുണ്ടായത്. കനോലി കനാലിന് സമീപം അജ്ഞാതരായ രണ്ടുപേര്‍ കഴുത്തിന് പിടിച്ചെന്നും താന്‍ കുതറി ഓടുകയായിരുന്നുവെന്നുമാണ് കുട്ടി വീട്ടുകാരെ അറിയിച്ചത്. ബന്ധുക്കള്‍ താനൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കി. സംഭവമറിഞ്ഞ് രാത്രി എട്ടോടെ ബദര്‍ പള്ളി പരിസരത്ത് ക്ഷുഭിതരായി ഒരു വിഭാഗം തടിച്ചു കൂടി.

സംഭവമറിഞ്ഞ് കനോലി കനാലിനപ്പുറവും ജനം തടിച്ചു കൂടാന്‍ തുടങ്ങിയതോടെ രംഗം കൂടുതല്‍ വഷളായി. പ്രശ്‌നം വര്‍ഗീയ ചേരിതിരിവിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ പോലീസും ജനപ്രതിനിധികളും ഇടപെട്ട് ഇരു വിഭാഗത്തെയും ശാന്തരാക്കി.

sameeksha-malabarinews

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരുക്കുമെന്ന് പോലീസ് ഉറപ്പു നല്‍കി. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുകയാണ്്. അതേസമയം തീരമേഖലയില്‍ നിന്നുള്ള കുട്ടികളെ സ്‌കൂളിലേക്കയുന്നില്ലെന്ന തീരുമാനത്തിലാണ് ഒരു വിഭാഗം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!