Section

malabari-logo-mobile

ടോള്‍ വിരുദ്ധസമരം ശക്തമാക്കും: ആക്ഷന്‍ കൗണ്‍സില്‍: നാളെ കളക്ടറുമായി ചര്‍ച്ച

HIGHLIGHTS : പരപ്പനങ്ങാടി : അവക്കാദര്‍ കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരി

പരപ്പനങ്ങാടി : അവക്കാദര്‍ കുട്ടി നഹ റെയില്‍വേ മേല്‍പ്പാലത്തിന് ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ നടത്തുന്ന സമരം ശക്തമാക്കുവാന്‍ സര്‍വ്വകക്ഷി ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം.
നാളെ മലപ്പുറം ജില്ലാ കളക്ടര്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തില്‍ ഇന്ന് ചേര്‍ന്ന ആക്ഷന്‍ കൗണ്‍സിലിന്റെ അടിയന്തിരയോഗമാണ് ഈ തീരുമാനമെടുത്തത്. നാളെ കളക്ടറുമായി നടത്തുന്ന ചര്‍ച്ചയില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ നീക്കം.

ഇന്നലെ ഉത്തരമേഖല എഡിജിപിയടക്കമുള്ള ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥതര്‍ സ്ഥലത്തെത്ത്ി ക്രമസമാധാനപാലത്തിനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. നാളെ കളക്ടറുമായി നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ പോലീസ് ആക്ട് പാസാക്കി ടോള്‍ പിരിവ് നടത്താനുള്ള നീക്കവും നടക്കുന്നതായി സൂചനയുണ്ടു. പരപ്പനങ്ങാടിയില്‍ സമരക്കാര്‍ക്ക് നേരെ ലാത്തിചാര്‍ജജ് അടക്കമുള്ള അനിഷ്ടസംഭവങ്ങളുണ്ടായിട്ടും സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ഇടപെടാത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.

sameeksha-malabarinews

മുസ്ലീം ലീഗ് ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തു.. യോഗത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഇപി മുഹമ്മദാലി, ഷിഫ അഷറഫ്, തൂടിശ്ശേരി കാര്‍ത്തികേയന്‍, കാട്ടുങ്ങല്‍ മുഹമ്മദ്, ഉളേളരി ഉണ്ണി. യു കലാനാഥന്‍. സക്കീര്‍,.ഗിരീഷ്് തോട്ടത്തില്‍, എപി മുഹമ്മദ്, റഹീം കെപി, അബ്ദു, യൂസഫ് കോയ തങ്ങള്‍, മുജീബ് എന്നിവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!