Section

malabari-logo-mobile

നടി സ്‌നേഹ നിര്‍മ്മാതാവുന്നു.

HIGHLIGHTS : തെന്നിന്ത്യന്‍ നായിക സ്‌നേഹ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു.

തെന്നിന്ത്യന്‍ നായിക സ്‌നേഹ സിനിമാ നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. ബജറ്റ് കുറഞ്ഞ ചെറിയ സിനിമകള്‍ നിര്‍മ്മിച്ചുകൊണ്ടാവും സ്‌നേഹ ഈ രംഗത്തേക്ക് ചുവടുവെക്കുക. ഈ ചിത്രങ്ങള്‍ വിജയിക്കുകയാണെങ്കില്‍ മാത്രം ബിഗ് ബജറ്റ് ചിത്ര നിര്‍മ്മാണ രംഗത്തേക്ക് തിരിയാനാണ് സ്‌നേഹയുടെ തീരുമാനം. പ്രസന്നയുമായുള്ള വിവാഹത്തിന് ശേഷമാണ് സ്‌നേഹയുടെ ഈ തീരുമാനം.

ഇതിനായി ചില സ്‌ക്രിപ്റ്റുകള്‍ കേട്ടുവരികയാണെന്നും തനിക്ക് ഇഷ്ടപ്പെട്ട നല്ല സ്‌ക്രിപ്റ്റുകള്‍ ലഭിച്ചാല്‍ അത് സിനിമയാക്കുമെന്നും സ്‌നേഹ പറഞ്ഞു.

sameeksha-malabarinews

നിര്‍മ്മാണ രംഗേത്തക്ക് കടന്നെങ്കിലും സ്‌നേഹ അഭിനയം ഉപേക്ഷിച്ചിട്ടില്ല. 3 തമിഴ് ചിത്രങ്ങളിലും രണ്ട് തെലുങ്ക് ചിത്രത്തിലും ഒരു ഹിന്ദി ചിത്രത്തിലും സ്‌നേഹയിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!