നടി ശാലുമേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന നടി ശാലുമേനോന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശാലുവിന് ജാമ്യം അനുവദിക്കുന്നതിലുള്ള സര്‍ക്കാരിന്റെ നിലപാട് അഡ്വ. ജനറല്‍ കോടതിയെ അറിയിക്കും. ജോപ്പന് ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ ശാലുമേനോന്റെ കാര്യത്തിലും സമാനമായ നിലപാട് തുടരുമെന്നാണ് കരുതുന്നത്.

തിരുവനന്തപുരം സ്വദേശിയായ റസാക്ക് എന്ന ആളില്‍ നിന്നും 46 ലക്ഷം രൂപ വാങ്ങിയെന്ന കേസിലാണ് ശാലുമേനോന്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുന്നത്. ബിജു രാധാകൃഷ്ണന് ഒളിവില്‍ പോകാന്‍ സഹായിച്ചെന്ന കേസില്‍ ശാലുമേനോന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top