Section

malabari-logo-mobile

സോളാര്‍ കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

HIGHLIGHTS : തിരു: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് മന്ത്രി സഭാ യോഗം

തിരു: സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അനേ്വഷണത്തിന് മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഇതിനായി സിറ്റിങ് ജഡ്ജിയുടെ സേവനം തേടും. പരിഗണനാ വിഷയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യും. സിറ്റിങ് ജഡ്ജിയുടെ സേവനത്തിന് ചീഫ് ജസ്റ്റീസിന് കത്തയക്കും. മന്ത്രി സഭാ യോഗമാണ് ജുഡീഷ്യല്‍ അനേ്വഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത്് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പ്രതിപക്ഷം തയ്യാറാണെങ്കില്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് നേരത്തെ അറിയിച്ചിരുന്നെന്നും എന്നാല്‍ മദ്ധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹാരമുണ്ടാക്കി എന്ന വാര്‍ത്ത തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതൊന്നും തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ പൊതു പരിപാടികളില്‍ പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

sameeksha-malabarinews

കുഞ്ഞാലികുട്ടിയും യൂസഫലിയും മദ്ധ്യസ്ഥരായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മദ്ധ്യസ്ഥ ശ്രമം നടത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രിസഭായോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കണ്ടത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!