ദേശിയ പാതയില്‍ തുടര്‍ച്ചയായ അപകടങ്ങള്‍; ആറുപേര്‍ക്ക് പരിക്ക്

തിരൂരങ്ങാടി: ദേശീയപാതയില്‍ അപകട പരമ്പര. നാലിടങ്ങളിലായി നടന്ന അപകടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ദേശായപാത കരുമ്പിലില്‍ കാര്‍ ഏസ് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് പേര്‍തക്ക് പരിക്കേറ്റു. വി കെ പടിയിലെ പടിപറമ്പന്‍ സൈത് മുഹമ്മദ് (45), സൈതലവി (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.30 നാണ് അപകടം.

കൂരിയാട് കാറുകള്‍ കൂട്ടിയിടിച്ചു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുന്നിയൂര്‍ എം കെ പോക്കര്‍ ഹാജി (62), മകന്‍ ശരീഫ് (32), എറണാംകുളം സ്വദേശി മാക്‌സ്‌വെല്‍ (53) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ എട്ടര മണിക്കായിരുന്നു അപകടം.

കക്കാട് ബസ്സും ബൈക്കും കൂട്ടിയിടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു. കക്കാട് സ്വദേശി മന്‍സൂറിനാണ് പരിക്ക്.
വെളിമുക്ക് പാലക്കലില്‍ ബൈക്കും ടെമ്പോ ട്രാവല്ലറും കൂട്ടിയിടിച്ചു#ം അപകടമുണ്ടായി. യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു.

 

Share news
error: Content is protected !!
Scroll to Top