തീരുന്നില്ല ഓണാഘോഷങ്ങള്‍

തിരൂരങ്ങാടി: ഓണം പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കൊടിഞ്ഞി യങ് ചാലഞ്ച് ക്ലബ്ബ് ബാല വേദിയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സംഘടിപ്പിച്ച മല്‍സരങ്ങള്‍ ആവേശമായി. കായിക മല്‍സരങ്ങള്‍, വടം വലി, കുപ്പിയില്‍ വെള്ളം നിറക്കല്‍, കലം പൊട്ടിക്കല്‍, തീറ്റ മല്‍സരം, ചാക്ക് റേയ്‌സ്, സ്പൂണ്‍ റേയ്‌സ്, കസേര കളി, തുടങ്ങിയ വിവിധങ്ങളായ മല്‍സരങ്ങള്‍ നടത്തി.

15 വയസ്സിന് താഴേയുള്ള അന്‍പതോളം കുട്ടികള്‍ മല്‍സരത്തില്‍ പങ്കെടുത്തു. കുട്ടികള്‍ തന്നെയായിരുന്നു സംഘാടകരും.

വിജയികള്‍ക്ക് രജസ്ഖാന്‍ മാളിയാട്ട്, ഒ കെ ഫാരിസ്, വി സിദ്ധീഖ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. എം പി മഷ്ഹൂദ്, എം ഫവാസ്, പി അലി, കെ അജ്മല്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top