ത്യാഗത്തിന്റെ സ്മരണ പുതുക്കി ബലിപെരുന്നാള്‍ ആഘോഷിച്ചു

bakried 2താനൂര്‍: ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിച്ചു. പെരുന്നാളിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ പള്ളികളിലും, ഈദ് ഗാഹുകളിലും പ്രത്യേക നമസ്‌കാരം നടന്നു. ത്യാഗസ്മരണയില്‍ ജീവിതത്തിലുടനീളം വിശുദ്ധിയും,സൗഹൃദ്ധവും കാത്ത് സൂക്ഷിക്കണമെന്നും ആഘോഷവേളകളില്‍ ആരാധനയുടെ മൂല്യം വിശ്വാസികള്‍ നിലനിറുത്തണമെന്നും ഇമാമുമാര്‍ ഉദ്‌ബോധിപ്പിച്ചു.

തയ്യാല റോഡ് ജംഗ്ഷന് സമീപം കെ എന്‍ എം, മൈതാന നമസ്‌കാരത്തിന് ഒ അബ്ദുല്‍ ലത്തീഫ് മദനി, ബസ് സ്റ്റാന്‍ഡ് പരിസരത്ത് സാജിദ് പറപ്പൂര്‍, ത്വാഹാ ബീച്ചില്‍ അബ്ദുല്‍ ഖാദര്‍ പറവണ്ണ, പുതിയ കടപ്പുറത്ത് സലം ബുസ്താനി, നിറമരുതൂര്‍ മനാര്‍ ഗ്രൗണ്ടില്‍ സഹീര്‍ വെട്ടം, ഷാലിമാര്‍ ഗ്രൗണ്ടില്‍ ഷൗക്കത്തലി അന്‍സാരി നേതൃത്വം നല്‍കി. ഈദ്ഗാഹുകളില്‍ സ്ത്രീകളും, കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.bakried 3

താനൂര്‍ നടക്കാവ് പള്ളിയില്‍ ഖാസി കുഞ്ഞാമുഫൈസി, ടൗണ്‍ ജുമാഅത്ത് പള്ളിയില്‍ മുഹമ്മദ് മുസ്ല്യാര്‍, ജംഗ്ഷന്‍ പള്ളിയില്‍ കുഞ്ഞിമൊയ്തീന്‍ സഖാഫി, വടക്കെ പള്ളിയില്‍ മുഹമ്മദ് ബാഖാഫി, താഹ#ാ പള്ളിയില്‍ മുഹമ്മദ് കുട്ടി മുസ്ല്യാര്‍, കോര്‍മാന്‍ കടപ്പുറം മുഹമ്മദീന്‍ പള്ളിയില്‍ അയ്യൂബ് ഫൈസി, ഐപിസി സെന്ററില്‍ സക്കീര്‍ ഹസ്‌നി, ഹൈദ്രോസ് പള്ളിയില്‍ ബ#ാവ മുസ്ല്യാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share news
error: Content is protected !!
Scroll to Top