അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്; 5 മരണം

download (1)ശ്രീനഗര്‍: ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നിയന്ത്രണ രേഖ ലംഘിച്ച് പാക്‌സൈന്യം നടത്തിയ വെടിവെപ്പില്‍ 5 പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് സ്ത്രീകളും, പത്ത് വയസ്സുള്ള ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു. വെടിവെപ്പില്‍ 26 പേര്‍ക്ക് പരിക്കേറ്റു.

നിയന്ത്രണ രേഖക്ക് സമീപമുള്ള ഹര്‍ണിയ മേഖലയിലെ ബി എസ് എഫ് പോസ്റ്റുകള്‍ക്ക് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെ പാക്‌സേന ബി എസ് എഫ് പോസ്റ്റുകള്‍ക്ക് സമീപത്തുള്ള ജനവാസ കേന്ദ്രങ്ങളിലേക്ക് നടത്തിയ വെടിവെപ്പിലാണ് മരണം ഉണ്ടായത്. പരിക്കേറ്റവരെ ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ രാത്രി മുതല്‍ ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്. 6 ദിവസത്തിനുള്ളില്‍ പത്താമത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് പാക്‌സൈന്യം നടത്തിയിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top