തീരദേശപാത: പ്രഷേധവുമായി യുവാവ് മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടി

തിരൂര്‍: വല്ലാര്‍പ്പാടം കോഴിക്കോട് തീരദേശപാത ജനവാസമേഖലയില്‍ക്കൂടി പോകുന്ന രീതിയിലുള്ള അലൈന്‍മെന്റേ മാറ്റണമെന്നാവിശ്യപ്പട്ട് പ്രതിഷേധവുമായി യുവാവ് ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടി. ആക്ഷന്‍ കമ്മറ്റി ജോയിന്റ് കണ്‍വീനര്‍ മംഗലം സ്വദേശി റൂയേഷ് കോഴിശ്ശേരിയാണ് കനത്ത പോലീസ് ബന്തവസ്സിനെ മറികടന്ന് പറവണ്ണയില്‍ പാതയുടെ നിര്‍മാണോദ്ഘാടനം കഴിഞ്ഞു മടങ്ങുന്ന മുഖ്യമന്ത്രിയുടെ കാറിന് മുന്നിലേക്ക് ചാടിയത്.
ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നേരിട്ട് നല്‍കണമെന്നാവിശ്യപ്പെട്ട് കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയിരുന്നു. ഇവരെ പോലീസ് പറവണ്ണയില്‍ തടഞ്ഞു. ഇതേ തുടര്‍ന്ന് ഇവര്‍ പറവണ്ണയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി.

 

Share news
error: Content is protected !!
Scroll to Top