Section

malabari-logo-mobile

തിരൂരങ്ങാടി സംഘര്‍ഷം: 158 പേര്‍ക്കെതിരെ കേസ്

HIGHLIGHTS : തിരൂരങ്ങാടി ഓട്ടോ സ്റ്റാന്റില്‍ ബോര്‍ഡു

തിരൂരങ്ങാടി: തിരൂരങ്ങാടി ഓട്ടോ സ്റ്റാന്റില്‍ ബോര്‍ഡു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ പോലീസുകാര്‍ക്ക് പരിക്കേറ്റ കേസില്‍ ഇരു വിഭാഗങ്ങളിലുമായുള്ള 158 പേര്‍ക്കെതിരെ കേസ്.

സംഭവത്തില്‍ പരിക്കേറ്റ് തിരൂരങ്ങാടി പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മോഹനനും ഏആര്‍ ക്യാമ്പിലെ വിവേഗിനുമാണ് പരിക്കേറ്റത്.

sameeksha-malabarinews

എംകെ ഹാജി ആശുപത്രിയുടെ മുന്നിലെ ഓട്ടോ സ്റ്റാന്റില്‍ പാര്‍ക്കിങ് തടസമാകുന്ന രീതിയില്‍ സ്ഥാപിച്ച ബോര്‍ഡ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഉച്ചമുതല്‍ തിരൂരങ്ങാടിയില്‍ കനത്ത സംഘര്‍ഷമായിരുന്നു. കോണ്‍ഗ്രസ് ലീഗ്പ്രവര്‍ത്തകര്‍ തമ്മില്‍ രണ്ടു തവണ ഏറ്റുമുട്ടലുണ്ടാകുകയും കല്ലേറിലും ലാത്തി ചാര്‍ജ്ജിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അലിമോന്‍, ബാവ എന്നിവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 107 കോണ്‍ഗ്രസുകാരുടെ പേരിലും അയ്യൂബിന്റെ നേതൃത്വത്തിലുളള 51 ലീഗുകാരുടെ പേരിലുമാണ് പോലീസ് കേസെടുത്തത്.

തിരൂരങ്ങാടിയില്‍ സംഘര്‍ഷം തുടരുന്നു;രൂക്ഷമായ കല്ലേറ്; പോലീസുകാരന് പരിക്ക്

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!