Section

malabari-logo-mobile

ഇറ്റാലിയന്‍ നാവികര്‍ തിരിച്ചത്തി.

HIGHLIGHTS : കൊച്ചി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍

കൊച്ചി: കടല്‍ക്കൊലക്കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ ക്രിസതുമസ് ആഘോഷത്തിനുശേഷം കൊച്ചിയില്‍ തിരിച്ചെത്തി. ഇറ്റാലിയന്‍ നാവികരായ ലാത്തോറെ മാസിമിലിയാനോ, സാല്‍വത്തോറെ ജിറോണ്‍ എന്നിവരെ ഇറ്റലിയില്‍ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് നെടുമ്പാശേരിയിലെത്തിച്ചത്. രാവിലെ 8 മണിയോടെയാണ് ഇവര്‍ എത്തിയത്. പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കാനായി നാവികര്‍ കൊല്ലം കോടതിയിലേക്ക് തിരിച്ചു.

ഇന്ത്യയിലേക്ക് വിമാനം കയറുന്നിന് മുമ്പ് ഇറ്റലിയിലെ സിയാപിനോ വിമാനത്താവളത്തില്‍ കയറുന്നതിന് മുമ്പായി ഇറ്റാലിയന്‍ പ്രോസിക്യൂട്ടര്‍മാര്‍ ഇവരെ അഞ്ചുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

sameeksha-malabarinews

ക്രിസ്തുമസ് ആഘോഷിക്കാന്‍ നാവികരെ വിട്ടയക്കണമെന്ന ഇററലിയുടെ ആവശ്യത്തെ തുടര്‍ന്ന് ഡിസംബര്‍ 23 ന് കോടതി ഇവരെ ജനുവരി പത്തിനകം തിരിച്ചെത്തണമെന്ന ഉപാധികളോടെ പോകാന്‍ അനുവദിക്കുകയായിരുന്നു.

നാവികര്‍ ഇന്ത്യന്‍ നിയമ നടപടിക്ക് പൂര്‍ണമായും വിധേയരാകുമെന്നും. ജാമ്യതുകയായ് കെട്ടിവെച്ച 6 കോടി രൂപ തിരികെ വാങ്ങുന്നതിനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്നും നാവികരുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!