Section

malabari-logo-mobile

തിരൂരങ്ങാടി നിയോജകമണ്ഡലത്തില്‍ 1.51 കോടി രൂപയുടെ റോഡ് നവീകരണത്തിന് ഭരണാനുമതി

HIGHLIGHTS : തിരൂരങ്ങാടി:നിയോജകമണ്ഡലത്തില്‍

തിരൂരങ്ങാടി:നിയോജകമണ്ഡലത്തില്‍ 1.51 കോടി രൂപയുടെ റോഡ് നവീകരണ പ്രവൃത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയോജകമണ്ഡലം എം.എല്‍.എ കൂടിയായ വിദ്യാഭ്യാസവകുപ്പ് മന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ നവീകരിക്കല്‍ പദ്ധതിയില്‍-നോണ്‍ പ്ലാന്‍ സ്‌കീം- ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.

വെള്ളിയാമ്പുറം – കുന്നുമ്പുറം റോഡ് നന്നമ്പ്ര 20 ലക്ഷം,വെങ്ങാട്ടമ്പലം – എസ്.എം.യു.പി സ്‌കൂള്‍ റോഡ് നന്നമ്പ്ര 15 ലക്ഷം ,കുണ്ടൂര്‍-ആശാരിതാഴം പമ്പ് ഹൗസ് റോഡ് നന്നമ്പ്ര 12 ലക്ഷം, കാരയില്‍-ഇത്തിള്‍കടവ് റോഡ് തിരൂരങ്ങാടി 15 ലക്ഷം,പന്താരങ്ങാടി-കക്കുന്നത്തുപാറ റോഡ് തിരൂരങ്ങാടി 10 ലക്ഷം,ചെമ്മാട്-സി.കെ. നഗര്‍ റോഡ് തിരൂരങ്ങാടി 10 ലക്ഷം, പങ്ങിണിക്കാടന്‍-പരപ്പില്‍പടി റോഡ് എടരിക്കോട് 10 ലക്ഷം, ചെറുശ്ശോല-വാരിയത്ത് റോഡ് എടരിക്കോട് 10 ലക്ഷം, വെന്നിയൂര്‍-വാളക്കുളം ചിറ റോഡ് തെന്നല 10 ലക്ഷം, കൊടക്കല്‍-വെസ്റ്റ് ബസാര്‍ റോഡ് തെന്നല 10 ലക്ഷം, പുത്തിരിക്കല്‍-അറബി കോളേജ് റോഡ് പരപ്പനങ്ങാടി 4 ലക്ഷം, ചെട്ടിയാംകിണര്‍-ചിറക്കല്‍-കിഴക്കിനിത്തറ റോഡ് പെരുമണ്ണ – ക്ലാരി 15 ലക്ഷം, ടിപ്പുസുല്‍ത്താന്‍-കഞ്ഞിക്കുഴിങ്ങര റോഡ് പെരുമണ്ണ – ക്ലാരി 10 ലക്ഷം

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!