Section

malabari-logo-mobile

താനൂര്‍ മണ്ഡലത്തിലെ ലീഗ്-കോണ്‍ഗ്രസ് ബന്ധത്തിലെ വിള്ളല്‍; കരുതലോടെ സി പി എം

HIGHLIGHTS : താനൂര്‍: താനൂര്‍ മണ്ഡലത്തില്‍ യു ഡി എഫിനകത്ത് ചേരിപ്പോര് മറനീക്കി പുറത്തെത്തിയത് സി പി മ്മിനെ

താനൂര്‍: താനൂര്‍ മണ്ഡലത്തില്‍ യു ഡി എഫിനകത്ത് ചേരിപ്പോര് മറനീക്കി പുറത്തെത്തിയത് സി പി മ്മിനെ ആഹ്ലാദത്തിലാഴ്ത്തി. ലീഗ്-കോണ്‍ഗ്രസ് പോര് യു ഡി ഫ് സംവിധാനം നിലനില്‍ക്കുന്ന താനാളൂര്‍, ഒഴൂര്‍ പഞ്ചായത്തുകളിലെ ഭരണത്തിന് പ്രതിസന്ധിയാകുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് സി പി എം രാഷ്ട്രീയമായി ഉപയോഗിക്കുമെന്നാണ് ഇത് സംബന്ധിച്ച് നേതൃത്വത്തിന്റെ വിശദീകരണം.
സംസ്ഥാന വ്യാപകമായി യു ഡി എഫ് നടത്തുന്ന മാനിഷാദ ക്യാമ്പയിനിന് മണ്ഡലത്തിലെ പരിപാടിയില്‍ നിന്ന് മുസ്‌ലിംലീഗ് വിട്ടുനിന്നതാണ് മുന്നണി സംവിധാനത്തിന് മങ്ങലേല്‍പ്പിച്ചത്. കടുത്ത ഭാഷയില്‍ ഇതുസംബന്ധിച്ച് തിരൂരിലെ സ്വകാര്യ ചാനലില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പ്രതികരിച്ചത് വന്‍ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ തിരെ നടപടിയുണ്ടാകുമെന്നാണ് ലീഗ് നേതൃത്വം കരുതുന്നത്. കോണ്‍ഗ്രസിനെ അവഹേളിക്കുന്ന നിലപാട് ലീഗ് തുടര്‍ന്നാല്‍ യു ഡി എഫ് സംവിധാനം നിലനില്‍ക്കുന്ന ഒഴൂര്‍, താനാളൂര്‍ പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലീഗിനെ കൈവിടുന്ന രീതിയിലേക്ക് പഞ്ചായത്തുകളിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായാല്‍ അതിന് സി പി എം പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി ഗൗരവമായി ആലോചിക്കുമെന്ന് ഏരിയ സെക്രട്ടറി എടപ്പയില്‍ ജയന്‍ പറഞ്ഞു.

അതേസമയം, ഒഴൂര്‍ പഞ്ചായത്തുകളിലെ യു ഡി എഫ് ഭരണത്തിന് കോണ്‍ഗ്രസ് പിന്തുണ നല്‍കേണ്ടതില്ല എന്ന യൂത്ത് കോണ്‍ഗ്രസിനെ പരസ്യ നിലപാട് ലീഗിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പഞ്ചായത്തുകളില്‍ പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ രൂപപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!