‘ചൂടന്‍’ പാര്‍ട്ടിയുടെ നടത്തിപ്പുകാരന്‍ പിടിയില്‍

മുംബൈ : IPL താരങ്ങള്‍ കുടുങ്ങിയ ഏറെ വിവാദമായ വടക്കു പടിഞ്ഞാറന്‍ മുംബൈയിലെ നിശാപാര്‍ട്ടിയുടെ നടത്തിപ്പുകാരന്‍ ‘വിശേഷ് വിജയ്’ പിടിയില്‍. കൊക്കൈയിന്‍ കൈവശം വച്ചതിന് NDPS ആക്റ്റ് പ്രകാരമാണ് ഇയാള്‍്‌ക്കെതിരെ കേസെടുത്തത്. കോടതി റിമാന്റ് ചെയ്ത ഇയാളെ പോലീസ് 25-ാം തിയ്യതി കസ്റ്റഡിയില്‍ വാങ്ങി. .
ഈ വര്‍ഷത്തെ IPL വിവാദകഥകള്‍ക്ക് എരിവും ചൂടും പകര്‍ന്നു കൊണ്ടാണ് ഇന്നലെ രാത്രി പൂണൈ വാരിയേഴ്‌സിന്റെ രണ്ട് താരങ്ങളായ രാഹുല്‍ശര്‍മയും പര്‍നലും ഈ ചൂടന്‍ ‘ഡിജെ’ പാര്‍ട്ടിക്കിടയില്‍ പിടിയിലാവുന്നത്.

 
പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നവര്‍ വ്യാപകമായി മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. 110 ഗ്രാം കൊക്കൈയ്‌നും 100 ഗ്രാം മറ്റ് മയക്കു മരുന്നുകളുമാണ് പിടികൂടിയത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തു വരുന്നതോടെ മയക്കുമരുന്ന് ഉപയോഗിച്ചവര്‍ക്കെതിരെയും കേസുണ്ടാകും.
പാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും 25 നും 35 നും ഇടയില്‍ പ്രായമുള്ളവരാണ്

 

 

 

 

ചൂടന്‍ പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് ; IPL താരങ്ങള്‍ പിടിയില്‍

.

Share news
error: Content is protected !!
Scroll to Top