Section

malabari-logo-mobile

താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന് മുഖ്യമന്ത്രി തറക്കല്ലിട്ടു

HIGHLIGHTS : താനൂര്‍ :താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന് ഉത്സവാന്തരീക്ഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു.

താനൂര്‍ :താനൂര്‍ മത്സ്യബന്ധന തുറമുഖത്തിന് ഉത്സവാന്തരീക്ഷത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. നാലായിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് ഉപകാരപ്പെടുന്ന തുറമുഖത്തിന്റെ നിര്‍മാണം നാലു വര്‍ഷത്തിനകം പൂര്‍ത്തിയാക്കും. തുറമുഖ മന്ത്രി കെ. ബാബു അധ്യക്ഷനായി. വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ഇ.റ്റി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എ മാരായ സി. മമ്മൂട്ടി, അബ്ദുറഹ്മാന്‍ രണ്ടത്താണി, കേന്ദ്ര കൃഷി മന്ത്രാലയം സെക്രട്ടറി ജി.എസ് പതി, തദ്ദേശസ്വയംഭരണ വകുപ്പ് കമ്മീഷന്‍ ചെയര്‍മാന്‍ കുട്ടി അഹമ്മദ് കുട്ടി, ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് ചീഫ് എഞ്ചിനിയര്‍ എസ്. മാധവന്‍ നമ്പൂതിരി, സുപ്രണ്ടിങ് എഞ്ചിനിയര്‍ പി. ലത എന്നിവര്‍ സംസാരിച്ചു.

നൂറോളം ഇന്‍ബോര്‍ഡ് വള്ളങ്ങളും ആയിരത്തോളം ചെറുവഞ്ചികളിലുമായി ജോലി ചെയ്യുന്ന നാലിയിരത്തിലധികം മത്സ്യത്തൊഴിലാളികള്‍ താനൂരിലുണ്ട്. ഇവര്‍ പ്രധാനമായി ആശ്രയിക്കുന്നത് കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ബേപ്പൂര്‍, പൊന്നാനി തുറമുഖങ്ങളെയാണ്. 44.87 കോടിയുടെ ഭരണാനുമതി ലഭിച്ച പദ്ധതിയുടെ 75 ശതമാനം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

sameeksha-malabarinews

പദ്ധതിയില്‍ 1050 മീറ്റര്‍ നീളം വരുന്ന പ്രധാന പുലിമുട്ട്, 850 മീറ്റര്‍ നീളം വരുന്ന ഉപ പുലിമുട്ട്, റിക്ലമേഷന്‍ ബണ്ട് 120 മീറ്റര്‍ നീളം വരുന്ന വാര്‍ഫ,് 900 ചതുരശ്ര മീറ്റര്‍ ലേലപുര, റോഡ് സൗകര്യം, പാര്‍ക്കിങ് സൗകര്യം, ലോക്കര്‍ റൂം, ജലവിതരണം, സാനിറ്ററി സൗകര്യം, വൈദ്യുതീകരണം, കാന്റീന്‍, നെറ്റ്‌മെന്റിങ് ഷെഡ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവ വിഭാവനം ചെയ്തിരിക്കുന്നു.

2004 ലാണ് തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പൂനയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസേര്‍ച്ച് സെന്റര്‍ (സി.ഡബ്ള്‍.പി.ആര്‍.സ്) ആണ് മാതൃകാപ0നം നടത്തി രൂപരേഖ തയ്യാറാക്കിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ കലക്റ്റര്‍ എം.സി മോഹന്‍ദാസ്, പാരിസ്ഥിതിക – കാലാവസ്ഥ വ്യതിയാന വകുപ്പ് ഡയറക്റ്റര്‍ പി. ശ്രീകണ്ഠന്‍ നായര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൊട്ടിയില്‍ ശരീഫ, ഫിഷറീസ് ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എം.പി അഷ്‌റഫ്, സി.കെ.എ റസാഖ്, കെ.വി സിദ്ദീഖ്, മുഹമ്മദ് നൂഹ്, വി.പി സുലൈഖ, കുണ്ടില്‍ ഹാജറ, പി.പി കദീജ, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.പി മെഹറുന്നീസ, വെട്ടം ആലിക്കോയ, കെ. സലാം, പി.പി ഷംസുദ്ദീന്‍, വി.പി സുഹ്‌റ, കൊല്ലഞ്ചേരി ഹുസൈന്‍, എം.പി ഹംസക്കോയ, എ.പി സൈതലവി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ യു.കെ ഭാസി, ഇ. മുഹമ്മദ് കുഞ്ഞി, കെ.പി മുഹമ്മദ് ഇസ്മായില്‍, ഇ. ജയന്‍, എ.പി സുബ്രഹ്മണ്യന്‍, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, മേച്ചേരി സൈതലവി, കുഞ്ഞു മീനടത്തൂര്‍, മേപ്പുറത്ത് ഹംസു എന്നിവര്‍ പങ്കെടുത്തു.

photos : shayin tanur 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!