തട്ടിക്കൊണ്ടുപോയ എല്‍കെജി വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

തൃശൂര്‍: ഇന്ന് രാവിലെ സ്‌കൂളില്‍ നിന്നും ഒരു സംഘം തട്ടിക്കൊണ്ടുപോയ എല്‍കെജി വിദ്യാര്‍ത്ഥിയെ കണ്ടെത്തി. തിരുവില്വാമലയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷന്‍ സംഘം 7 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട്് മൂന്ന് തവണ കുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.

ആംഗ്ലോ ഇന്ത്യന്‍ യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കുട്ടി.

കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് ഇരുവരെ വിവരമൊന്നും ലഭ്യമായിട്ടില്ല. ചാലകുടി പോലീസ് തട്ടിക്കൊണ്ടുപോയവര്‍ക്കായി ഇപ്പോഴും അന്വേഷണം തുടരുകയാണ്.

Share news
error: Content is protected !!
Scroll to Top