ജഗതി വീട്ടിലെത്തി; തിങ്കളാഴ്ച മാധ്യമങ്ങളെ കാണുമെന്ന് ബന്ധുക്കള്‍.

തിരു: ഒരു വര്‍ഷത്തെ ചികില്‍സക്ക് ശേഷം ജഗതി ശ്രീകുമാര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ തിരിച്ചചെത്തി. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയാണ് ജഗതിയെ പേയാടുള്ള വസതിയില്‍ കൊണ്ടു വന്നത്. നടന്‍ കലാഭവന്‍മണിയുടെ കാരവാനിലായിരുന്നു ജഗതിയുടെ വീട്ടിലേക്കുള്ള യാത്ര. മകന്‍ രാജ് കുമാറും മരുമകന്‍ ജോണ്‍ ജോര്‍ജ്ജും ജഗതിക്കൊപ്പമുണ്ടായിരുന്നു. ഇന്‍ഫെക്ഷനുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വെല്ലൂരിലെ ജഗതിയെ ചികില്‍സിക്കുന്ന ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രണ്ടു മാസത്തൊളം ജഗതി വീട്ടിിലുണ്ടാകും. ഈ കാലയളവില്‍ വെല്ലൂരിലെ വിദഗ്ദരുടെ മേല്‍നോട്ടത്തില്‍ ഫിസിയോതെറാപ്പി അടക്കമുള്ള ചികില്‍സകള്‍ തുടരും. ജഗതിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ബന്ധുക്കള്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് മാധ്യമങ്ങള്‍ക്ക് അദേഹത്തെ കാണാനുള്ള സൗകര്യം ഒരുക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top