Section

malabari-logo-mobile

നാളെ മുതല്‍ 23 വരെ ലോഡ് ഷെഡിങ് ഇല്ല.

HIGHLIGHTS : തിരു: സിബിഎസ്ഇ എസ്എസല്‍സി,

തിരു: സിബിഎസ്ഇ എസ്എസല്‍സി, പ്ലസ്ടു പരീക്ഷാ കാലത്ത് സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് ഒഴിവാക്കാന്‍ തീരുമാനമായി. ഇതിന്റെ .ഭാഗമായി മാര്‍ച്ച് 2 മുതല്‍ 23 വരെ യാണ് ലോഡ് ഷെഡിങ്ങ് ഒഴിവാക്കുക. പരീക്ഷാകാലത്ത്് ലോഡ് ഷെഡിങ്ങ് ഒഴിവാക്കാന്‍ കെഎസ്ഇബിക്ക് സര്‍ക്കാര്‍നിര്‍ദ്ദേശം നല്‍കി.

ഇന്നലെ ചേര്‍ന്ന ബോര്‍ഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒരു ദിവസത്തെ ലോഡ് ഷെഡിങ്ങ് ഒഴിവാക്കാന്‍ 7 ദശല്കഷം യൂണിറ്റ് വൈദ്യുതിയാണ് ബോര്‍ഡ് അധികമായി കണ്ടെത്തേണ്ടി വരിക.

sameeksha-malabarinews

ലോഡ് ഷെഡിങ്ങ് ഒഴിവാക്കുമ്പോള്‍ വൈദ്യുതി ഉപയോഗം ക്രമാതീതതമായി ഉയരുകയോ പുറത്തു നിന്നുള്ള വൈദ്യുതി ലഭ്യത കുറയുകയോ ചെയ്താല്‍ എന്തു വേണമെന്ന് ബോര്‍ഡ് പരിശോധിക്കുന്നുണ്ട്.

അതേ സമയം കായംകുളം താപനിലയത്തിന്റെ പ്രവര്‍ത്തനത്തിന് എടുക്കുന്ന വെള്ളത്തില്‍ ഉപ്പിന്റെ അംശം കൂടിയത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!