Section

malabari-logo-mobile

ഡെബിറ്റ് കാര്‍ഡിനും റെയില്‍വെ ഇ ടിക്കറ്റിനും സര്‍വീസ് ചാര്‍ജ്ജ് നല്‍കേണ്ട

HIGHLIGHTS : ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.റെയില്‍വെ ഇ ടിക്കറ്റ് ബുക്കിങ്ങിനും സര്‍വീസ് ച...

sashikant-602560ന്യൂഡല്‍ഹി: ഡെബിറ്റ് കാര്‍ഡ് ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി.റെയില്‍വെ ഇ ടിക്കറ്റ് ബുക്കിങ്ങിനും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതും നിര്‍ത്തലാക്കിയതായി കേന്ദ്ര ധനകാര സെക്രട്ടറി ശശികാന്ത ദാസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 31 വരെയാണ് സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് നിര്‍ത്തലാക്കിയത്. 50 ശതമാനം ടിക്കറ്റ് ബുക്കിങ്ങും ഇ ടിക്കറ്റിങ് ആയ സാഹചര്യത്തിലാണ് റെയില്‍വെ സര്‍വീസ് ചാര്‍ജ് ഒഴിവാക്കുന്നതെന്നും ശശികാന്ത ദാസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ വഴിയുള്ള ബാങ്ക് ഇടപാടിനും സര്‍വീസ് ചാര്‍ജ് ഈടാക്കില്ല.

നോട്ട് അസാധുവാക്കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കുന്നത് പരിഗണിക്കും. നബാര്‍ഡ് വഴി വിതരണം ചെയ്യുന്നതിന് 21,000 കോടി രൂപ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് അനുവദിച്ചു. ഉത്തരേന്ത്യയില്‍ റാഗി വിളവെടുപ്പ് സീസണ്‍ പരിഗണിച്ചാണ് കോ ഓപ്പറേറ്റീവ് ബാങ്കുകള്‍ക്ക് പണം നല്‍കുന്നത്. 500,100 രൂപ നോട്ടുകള്‍ കൂടതല്‍ വിതരണത്തിന് എത്തിക്കുമെന്നും അറിയിച്ചു. രാജ്യത്തെ ഒന്നര ലക്ഷം പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം വിതരണത്തിന് എത്തിക്കും.

sameeksha-malabarinews

ചെക്ക് പോസ്റ്റുകളും ടോള്‍ പ്ളാസയും ഡിജിറ്റല്‍ ബാങ്കിങ്ങിന്റെ പരിധിയില്‍ കൊണ്ടുവരും. ചില്ലറ ക്ഷാമം പരിഹരിക്കുന്നത് കൂടുതല്‍ മേഖലകളെ ഡിജിറ്റല്‍ ഇടപാടുകളിലേക്ക് ആകര്‍ഷിക്കാനാണ് ഡെബിറ്റ് കാര്‍ഡുകള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് ഒഴിവാക്കുന്നത്. ഇതുവരെ 82,000 എടിഎമ്മുകള്‍ പ്രവര്‍ത്തന ക്ഷമമായതായും മറ്റുള്ളവ ഉടനെ സജ്ജമാക്കുമെന്നും ശശികാന്ത ദാസ് അറിയിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!