Section

malabari-logo-mobile

ഡീസലിന് 10 രൂപ കൂട്ടും

HIGHLIGHTS : ദില്ലി: വിലക്കയറ്റം തീമഴയായി സാധാരണക്കാരന്റെ

ദില്ലി: വിലക്കയറ്റം തീമഴയായി സാധാരണക്കാരന്റെ തലയിലേക്ക് പെയ്തിറങ്ങുന്നു. പെട്രോളിയം മന്ത്രാലയമാണ് ഡീസല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് അറിയിച്ചത്. 2013 ല്‍ 10 മാസം കൊണ്ട് ലിറ്ററിന് 10 രൂപ കൂട്ടുമെന്നാണ് പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദി പറയുന്നത്. ഇതിനുപുറമെ മണ്ണെണ്ണയുടെ വില രമ്ടു വര്‍ഷം കൊണ്ട് 10 രൂപ വര്‍ദ്ധിപ്പിക്കുമെന്നും ഇന്ധനവില വര്‍ധിപ്പിക്കുമെന്നും സബ്‌സിഡികള്‍ കുറയ്ക്കുമെന്നും പ്രധാനമന്ത്രി ദേശീയ വികസന യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

ഡീസലിന് കഴിഞ്ഞ സെപ്തംബറില്‍ ലിറ്ററിന് 5.63 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ലിറ്ററിന് 9.28 രൂപ നഷ്ടം സഹിച്ചാണ് എണ്ണകമ്പനികള്‍ ഇപ്പോള്‍ ഡീസല്‍ വില്‍ക്കുന്നതെന്ന് വില വര്‍ദ്ധിപ്പിക്കുന്നതോടെ 10 മാസത്തിനുള്ളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന നഷ്ടം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയുമെന്നുമാണ് പെട്രോളിയം സെക്രട്ടറി അവകാശപ്പെടുന്നത്.  കൂടാതെ  പാചകവാതക കണക്ഷനുകള്‍ ആവശ്യാനുസരണം നല്‍കുന്നതിനാല്‍ മണ്ണെണ്ണ വിലവര്‍ധന ജനങ്ങളെ സാരമായി ബാധിക്കില്ലെന്നും വിലവര്‍ധന വഴി രണ്ട് വര്‍ഷം കൊണ്ട് മണ്ണെണ്ണ ഉപയോഗത്തില്‍ 20 ശതമാനം കുറവു വരുത്താന്‍ കഴിയുമെന്നും സെക്രട്ടറി പറഞ്ഞു.

sameeksha-malabarinews

സബ്സിഡികള്‍ നിയന്ത്രിച്ചേ മുന്നോട്ടുപോകാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് ദേശീയ വികസനസമിതി യോഗത്തില്‍ സംസാരിക്കവെ വ്യക്തമാക്കി.  വൈദ്യുതിനിരക്ക് കൂട്ടി ആ രംഗത്ത് സാമ്പത്തികഭഭദ്രത കൈവരിക്കണം. ജലത്തിന്റെ വിനിയോഗത്തിലും പുതിയ കാഴ്ചപ്പാട് വേണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

12-ാം പഞ്ചവത്സര പദ്ധതിയില്‍ എട്ടു ശതമാനം വളര്‍ച്ച നേടാനാണ് ലക്ഷ്യമിടുന്നത്. 11-ാം പദ്ധതിയില്‍ ശരാശരി 7.9 ശതമാനം വളര്‍ച്ച നേടി.

കാര്‍ഷികരംഗം ഗുരുതരമായ ആശങ്കയുണര്‍ത്തുന്നുണ്ടെന്നും മൊത്തം ആഭ്യന്തരോല്‍പ്പാദനത്തില്‍ കൃഷിയുടെ സംഭാവന 15 ശതമാനമായി കുറഞ്ഞിരിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ജനസംഖ്യയില്‍ പകുതിപേരും കൃഷിയെ മാത്രം ആശ്രയിച്ച് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നവരാണെന്നും അതുകൊണ്ട് കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരെ മറ്റു മേഖലകളിലേക്ക് മാറ്റി അവരുടെ അംഗസംഖ്യ കുറയ്ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!